കൊച്ചി: സെപ്റ്റംബർ മാസത്തിന്റെ തുടക്കമായ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 53,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ വില വരുന്നത്. ഇന്നലെ 80 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഓ​ഗസ്റ്റ് 28ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയിരുന്നു. 53,720 രൂപയായിരുന്നു ഓ​ഗസ്റ്റ് 28,29 ദിവസങ്ങളിൽ സ്വർണത്തിന്റെ വില. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓ​ഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടർന്ന് ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് സ്വർണത്തിന് കൂടിയത്. 


Also Read: Jayasurya: 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം'; പ്രതികരിച്ച് ജയസൂര്യ


 


ജൂലൈ മാസം സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് ഇടിഞ്ഞത്. ശേഷം സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു.


വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. 92 രൂപ ആണ് ഒരു ​ഗ്രാം വെള്ളിയുടെ വില. 1 കിലോ​ഗ്രാം വെള്ളിയുടെ വില 92,000 രൂപയുമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.