Gold Rate Today January 12, 2024: ക്രിസ്തുമസ് വിപണി കഴിഞ്ഞതോടെ സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും കഴിഞ്ഞ കുറേ ദിസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍,, ഇന്ന് സ്വര്‍ണ വിപണിയില്‍ വീണ്ടും ഉണര്‍വ്വ്  ആണ് കാണുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, January 12:  ബിസിനസുകാര്‍ ജാഗ്രത പാലിക്കുക, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി ഉറപ്പ്!! രാശിഫലം


തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ നേരിയ വര്‍ദ്ധന. ഇന്ന് വിപണി ആരംഭിച്ചതേ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,770 രൂപയായി. ഒരു പവൻ സ്വർണത്തിന്‍റെ വില 46,160 രൂപയിലുമെത്തി. 18 കാരറ്റിന്‍റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ വര്‍ദ്ധിച്ച് 4,780 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


Also Read:  Travel Horoscope 2024: ഈ രാശിക്കാര്‍ക്ക് നേട്ടത്തിന്‍റെ വര്‍ഷം! വിദേശയാത്രയ്ക്ക് അവസരം!! നിങ്ങളുടെ രാശി പരിശോധിക്കൂ
 
വില നേരിയ തോതില്‍ കുറയുന്നു എങ്കിലും സാമാന്യ നിരക്കില്‍ നിന്നും വളരെ ഉയര്‍ന്നു തന്നെയാണ് സ്വര്‍ണവില നിലകൊള്ളുന്നത്.  


2023 ഡിസംബർ 28നാണ് സ്വർണവില ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. അന്ന് ഗ്രാമിന് 5,890 രൂപയായിരുന്നു നിരക്ക്. പവന് 47120 രൂപയുമായിരുന്നു വിപണി നിരക്ക്. 


അതേസമയം, ഉപയോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ പറ്റിയ ഉചിതമായ സമയമാണ് ഇത് എന്ന്നു വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാരണം, സ്വര്‍ണത്തിന് കൂടുതൽ വില ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യത. 2013 അവസാനിക്കുമ്പോള്‍ സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു.  ഓഹരി വിപണിയും സ്വര്‍ണവിലയും ഒരുപോലെ ഉയരുന്നത് വിപണി നിരീക്ഷകരില്‍ അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. 


സ്വര്‍ണ വിപണി പരിശോധിച്ചാല്‍ ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46,000 ത്തിന് മുകളിലാണ്  സ്വർണവില.  


രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുകയാണ്. ഈ മാസം ആരംഭം മുതല്‍ സ്വർണവില തുടർച്ചയായി വര്‍ദ്ധിക്കുകയാണ്. ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്‌. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.