ന്യുഡൽഹി: ഉപഭോക്താക്കളുടെ സൗജന്യ പരിധി തീർന്നതിന് ശേഷം എടിഎം ചാർജ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് (RBI)കഴിഞ്ഞ ദിവസം ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു.  ഉയർന്ന ഇന്റർചേഞ്ച് ചാർജിനും എടിഎം പ്രവർത്തനച്ചെലവിനും ബാങ്കുകളുടെ ചിലവ് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ബാങ്ക് inganoru തീരുമാനം എടുത്തത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻകൂട്ടി നിശ്ചയിച്ച അതായത് സൗജന്യ പരിധി കഴിഞ്ഞാൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് ചെലവേറിയതായിരിക്കുമെന്ന് വ്യക്തമാണ്. അത്തരമൊരു സാഹചര്യത്തിൽ ചില ബാങ്കുകൾ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത പണം പിൻവലിക്കൽ ഇളവ് നൽകിയിട്ടുണ്ട്.


Also Read: Bank Alert..! Cheque ബുക്കുമായി ബന്ധപ്പെട്ട ഈ നിയമം ജൂലൈ 1 മുതല്‍ മാറുന്നു, Account ഉടമകള്‍ ശ്രദ്ധിക്കുക


ഈ വർഷം ഓഗസ്റ്റ് മുതൽ ബാങ്കുകൾ ചാർജ്ജ് വർദ്ധിപ്പിക്കും. നിലവിൽ നിയമങ്ങളെക്കുറിച്ച് പറയുമ്പോൾ, രാജ്യത്തെ മിക്ക സ്വകാര്യ, സർക്കാർ ബാങ്കുകളും  നഗരങ്ങളിലും പട്ടണങ്ങളിലും 3 മുതൽ 5 വരെ സൗജന്യ എടിഎം ഇടപാടുകൾ അനുവദിക്കുന്നു. എന്നിരുന്നാലും ഗ്രാമപ്രദേശങ്ങളിൽ പരമാവധി 5 സൗജന്യ എടിഎം (ATM)  ഇടപാടുകൾ ബാങ്കുകൾ അനുവദിക്കുന്നു. 


ഇതിനിടയിൽ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത സൗജന്യ പണം പിൻവലിക്കാനുള്ള സൗകര്യം നൽകിയ ആ ബാങ്കുകളുടെ പേരുകൾ നിങ്ങൾക്ക് അറിയണ്ടേ? അതാണ് ഇൻഡസ്ഇൻഡ് ബാങ്ക് (IndusInd Bank), ഐഡിബിഐ ബാങ്ക് (IDBI Bank), സിറ്റി ബാങ്ക് (Citi Bank) എന്നിവയാണ് ഈ ബാങ്കുകൾ.


Also Read: Sunday Remedies: ഈ പരിഹാരങ്ങൾ ചെയ്തുകൊണ്ട് സൂര്യദേവിന്റെ കൃപ നേടുക, എല്ലാ പ്രവർത്തനങ്ങളിലും ലഭിക്കും വിജയം


 


പണം പിൻവലിക്കാനുള്ള ചാർജുകൾ ഇപ്പോൾ 20 രൂപയിൽ നിന്ന് 21 രൂപയായി ഉയർത്തിയിട്ടുണ്ട്. അതുപോലെ ഇന്റർചേഞ്ച് ചാർജായി 16 രൂപയ്ക്ക് പകരം 17 രൂപ ഈടാക്കാൻ റിസർവ് ബാങ്ക് ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.  


പണം പിൻവലിക്കാൻ എടിഎം (ATM) ഉപയോഗിക്കുന്ന ബാങ്കിലേക്ക് കാര്‍ഡ് ഇഷ്യൂ ചെയ്ത ബാങ്കാണ് പേയ്‌മെന്റ് നടത്തുന്നത്. അതിനെയാണ് ഇന്റർചേഞ്ച് ഫീ അല്ലെങ്കിൽ ചാർജ്ജ് എന്നുപറയുന്നത്.   അതേസമയം എടിഎമ്മുകളിലെ സാമ്പത്തികേതര ഇടപാടുകൾക്ക്  ഈടാക്കുന്ന ചാർജ്ജ് 5 രൂപയിൽ നിന്ന് 6 രൂപയായി ഉയർത്തിയിട്ടുണ്ട്.


Also Read: Crime: ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ 


ബാങ്ക് ബസാർ പറയുന്നതനുസരിച്ച് നിങ്ങൾ ഒരു ഐഡിബിഐ ഉപഭോക്താവാണെങ്കിൽ അല്ലെങ്കിൽ ഈ ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബാങ്ക് അതിന്റെ എടിഎമ്മുകളിൽ മാത്രമേ സൗജന്യ പരിധിയില്ലാത്ത ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. മറ്റ് ബാങ്കുകളുടെ ATM കളിൽ നിന്ന് 5 സൗജന്യ ഇടപാടുകളും നടത്താൻ കഴിയും. 


അതേസമയം ഇൻഡസ്ഇൻഡ് ബാങ്ക് ഇന്ത്യയിലെ ഏത് ബാങ്കിന്റെയും എടിഎമ്മിൽ പരിധിയില്ലാത്ത സൗജന്യ എടിഎം ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നു. ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച് രാജ്യത്തെ ഏത് എടിഎമ്മിലും നിങ്ങൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പരിധിയില്ലാത്ത സൗജന്യ എടിഎം പിൻവലിക്കൽ നടത്താം.


Also Read: Delhi Unlock 3.0: മുഖ്യമന്ത്രി Arvind Kejriwal കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു, എന്ത് തുറക്കും എന്ത് അടക്കും അറിയാം.. 


സിറ്റിബാങ്ക് ഇന്ത്യയുമായുള്ള ബിസിനസ്സ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചെങ്കിലും ബാങ്കിംഗ് തുടരുന്നിടത്തോളം കാലം ഉപഭോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക