Crime: ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

അർജ്ജുൻ, രാഹുൽ കൃഷ്ണൻ എന്നിവരെയാണ് 6 ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വച്ചതിന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.   

Written by - Zee Malayalam News Desk | Last Updated : Jun 13, 2021, 06:29 PM IST
  • ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ
  • അർജ്ജുൻ, രാഹുൽ കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
  • 6 ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വച്ചതിനാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
Crime: ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

ആലപ്പുഴ:  ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. അർജ്ജുൻ, രാഹുൽ കൃഷ്ണൻ എന്നിവരെയാണ് 6 ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വച്ചതിന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

എക്സൈസ് ഷാഡോ വിഭാഗം കളവംകോടം മിഷൻ ഗവൺമെന്റ് യുപി സ്കൂളിൽ രഹസ്യ നിരീക്ഷണം നടത്തവെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 2 യുവാക്കളിൽ നിന്നാണ് ഹാഷിഷ് ഓയിൽ (Hashish Oil) പിടികൂടിയത്.  മുൻപ് കഞ്ചാവ് കേസിൽ അർജ്ജുൻ പിടിയിലായിട്ടുണ്ട്.  

Also Read: Liquor Smuggling: വ്യാജ മദ്യം കടത്തിയ 2 യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു 

എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർ ന്നാണ് ഇവിടെ പരിശോധന നടത്തിയത്.  അടഞ്ഞുകിടക്കുന്ന സർക്കാർ സ്കൂളുകളിൽ ചിലർ തമ്പടിക്കുന്നുവന്നും, മദ്യ-മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നുവെന്നുമുള്ളതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയായിരുന്നു.  

ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ചേർത്തല റേഞ്ച് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ ആ പരിധിയിലെ മുഴുവൻ സ്കൂൾ-കോളേജ് കോബോണ്ടിൽ രഹസ്യ നിരീക്ഷണം നടത്തി വരികയാണ്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News