ന്യൂ ഡൽഹി : സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി കേന്ദ്രം. രാജ്യത്തെ നാല് മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്ന ജീവനക്കാർക്ക് ലീവ് ട്രാവൽ കണസെഷൻ (എൽടിസി) രണ്ട് വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാഖ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപസമൂഹം ഒപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്രയ്ക്ക് പോകുന്നവർക്കുള്ള എൽടിസി സേവനമാണ് രണ്ട് വർഷത്തേക്കും കൂടി കേന്ദ്രം നീട്ടിയത്. കൂടാതെ ഈ പ്രദേശങ്ങളിലേക്ക് വിമാനയാത്രയ്ക്ക് എല്ലാ ജീവനക്കാർക്കും വിമാനയാത്രയും എൽടിസി സേവനത്തിൽ കേന്ദ്രം ഉൾപ്പെടുത്തിട്ടുണ്ട്. വിമാനയാത്ര സൗകര്യം ലഭ്യമല്ലാത്ത ജീവനക്കാർക്ക് ഈ പ്രദേശങ്ങളിലേക്ക് ഫ്ലൈറ്റിൽ എക്ണോമി ക്ലാസിൽ യാത്ര ചെയ്യാവുന്നതാണ്. ജീവനക്കാരുടെ ഹെഡ്കോട്ടേഴ്സിന് സമീപത്തെ എയപ്പോർട്ടിൽ നിന്നും നൽകിയിരിക്കുന്ന പ്രദേശങ്ങളിലേക്ക് എൽടിസി സേവനത്തിലൂടെ യാത്ര ചെയ്യാവുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എൽടിസി സ്കീം പ്രകാരം കേന്ദ്ര ജീവനക്കാർക്ക് തങ്ങളുടെ യാത്ര ചിലവ് സർക്കാർ വഹിക്കുന്നതാണ്. ഇതിനായി ജീവനക്കാർ തങ്ങളുടെ യാത്ര രേഖകളായ ടിക്കറ്റുകൾ സർക്കാരിന് സമർപ്പിച്ചാൽ ചിലവാക്കിയ പണം കേന്ദ്രം നൽകും. സെപ്റ്റംബർ 26 2022 മുതൽ സെപ്റ്റംബഡ 25 2024 വരെ രണ്ട് വർഷത്തേക്കാണ് കേന്ദ്രം എൽടിസി സേവനം നീട്ടിയിരിക്കുന്നത്.


ALSO READ : SBI PO Recruitment 2022: 1673 പ്രബേഷനറി ഓഫീസര്‍ ഒഴിവുകള്‍, അപേക്ഷിക്കാന്‍ ഒരു ദിവസം കൂടി സമയം


അതേസമയം സർക്കാർ ജീവനക്കാർക്കായി നൽകുന്ന സേവനം മറ്റ് രീതികളിൽ അനധികൃതമായി ഉപയോഗിച്ചാൽ കനത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. നേരത്തെ 2020തിലും കേന്ദ്രം ഇത്തരത്തിലും എൽടിസി സേവനം നീട്ടിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.