SBI PO Recruitment 2022: SBI പുറത്തിറക്കിയ പ്രബേഷനറി ഓഫീസര്‍ ബമ്പര്‍ ഒഴിവിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി. പ്രബേഷനറി ഓഫീസര്‍ തസ്തികയില്‍ 1673 ഒഴിവുകളാണ് ഉള്ളത്.
SBI PO ഒഴിവിലേയ്ക്ക് (SBI PO Recruitment 2022) ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം. നാളെ അതായത് ഒക്ടോബര്‍ 12 ആണ് അവസാന തിയതി. അതായത് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് ഒരു ദിവസം കോടി സമയമുണ്ട്. ഈ ഒഴിവുകളിലേയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ സെപ്റ്റംബർ 29, 2022 മുതല്‍ ആരംഭിച്ചിരുന്നു.
SBI PO Recruitment 202 യോഗ്യത
എസ്‌ബിഐ പിഒ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം അനുസരിച്ച്, ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ബിരുദം അല്ലെങ്കില്‍ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ബിരുദത്തിന്‍റെ അവസാന വർഷ/സെമസ്റ്ററിലുള്ളവർക്കും അപേക്ഷിക്കാം. അഭിമുഖത്തിന് വിളിക്കുകയാണെങ്കിൽ, 31, 2022-നോ അതിനുമുമ്പോ ബിരുദ പരീക്ഷ പാസായതിന്‍റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി താൽക്കാലികമായി അപേക്ഷിക്കാം.
Also Read: SBI Festive Offer: ഭവന വായ്പയ്ക്ക് വന്‍ ഇളവുമായി എസ്ബിഐ, ഉത്സവ ഓഫർ ജനുവരി വരെ മാത്രം
അപേക്ഷകരുടെ പ്രായം 21 വയസിനും 30 വയസിനും ഇടയിലായിരിക്കണം. സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവുണ്ട്. ഏപ്രിൽ മുതൽ പ്രായം കണക്കാക്കും. വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് വിജ്ഞാപനം കാണുക
ഈ PO റിക്രൂട്ട്‌മെന്റിന്‍റെ പ്രാഥമിക പരീക്ഷാ തീയതി ഇതിനകം പ്രഖ്യാപിച്ചു. പ്രിലിമിനറി പരീക്ഷ 2022 ഡിസംബർ 17, 18, 19, 20 തീയതികളിൽ നടക്കും. അതിനു ശേഷം മെയിൻ പരീക്ഷ എഴുതണം. മെയിൻ പരീക്ഷ പാസായ ശേഷം അവരെ സൈക്കോമെട്രിക് ടെസ്റ്റിന് വിളിക്കും.
ഒരു മണിക്കൂര്‍ പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 100 ചോദ്യങ്ങളാകും ഉദ്യോഗാര്‍ത്ഥിക്ക് മുന്നില്‍ എത്തുക. ഒബ്ജക്ടീവ് ഗണത്തില്‍പ്പെടുന്ന ചോദ്യങ്ങളാകും. ഈ പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
അടുത്ത ഘട്ടത്തില്‍ ഒബ്ജക്ടീവും ഡിസ്‌ക്രിപ്റ്റീവും അടങ്ങുന്ന ചോദ്യ പേപ്പറാകും. പിന്നാലെ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,000 മുതല്‍ 63,840 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 750 രൂപയാണ്. അതേസമയം, പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകര്‍ക്ക് ഫീസ് ഇല്ല.
https://bank.sbi/careers, https://sbi.co.in/careers, എന്നീ വെബ്സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...