UPI Autopay Limit: യുപിഐ ഓട്ടോമാറ്റിക് പേയ്‌മെന്‍റ് പരിധി ഒരു ലക്ഷം രൂപയായി ഉയർത്തി RBI
UPI Autopay Limit Update: നവംബർ മാസത്തിൽ 11.23 ബില്യണിലധികം ഇടപാടുകൾ നടന്നതിനാൽ, സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ഡിജിറ്റൽ പേയ്‌മെന്‍റിന്‍റെ മുൻഗണനാ രീതിയായി UPI തുടരുന്നു.
UPI Autopay Limit Update: യുപിഐ ഉപയോക്താക്കൾക്ക് മറ്റൊരു സന്തോഷവാർത്ത നൽകി RBI, ഓട്ടോമാറ്റിക് പേയ്‌മെന്‍റ് പരിധി ഒരു ലക്ഷം രൂപയായി ഉയർത്തി.
എന്നാൽ ചില വിഭാഗങ്ങൾക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടെ ചില പ്രത്യേക വിഭാഗങ്ങൾക്ക് നിലവിലുള്ള 15,000 രൂപയിൽ നിന്ന് യുപിഐ വഴിയുള്ള ഓട്ടോമാറ്റിക് പേയ്‌മെന്‍റുകളുടെ പരിധി ഒരു ലക്ഷം രൂപയായി റിസർവ് ബാങ്ക് വർദ്ധിപ്പിച്ചു.
Also Read: UPI Update: ഡിജിറ്റൽ ഇടപാടുകാര്‍ക്ക് നേട്ടം, യുപിഐ പേയ്‌മെന്‍റ് പരിധി 5 ലക്ഷം രൂപയായി ഉയർത്തി
മ്യൂച്വൽ ഫണ്ട് അംഗത്വം, ഇൻഷുറൻസ് പ്രീമിയം, ക്രെഡിറ്റ് കാർഡ് ബിൽ എന്നിവ അടയ്‌ക്കുന്ന ഇടപാടുകളുടെ പരിധി 15,000 രൂപയിൽ നിന്ന് 1,00,000 രൂപയായി ഉയർത്താൻ തീരുമാനിച്ചതായി ആർബിഐ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. യുപിഐ വഴിയുള്ള ഓട്ടോമാറ്റിക് ഇടപാടുകളുടെ പരിധി 15,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ ആഴ്‌ച നടന്ന ദ്വിമാസ ധനനയ അവലോകനത്തിനിടെ പ്രഖ്യാപിച്ചിരുന്നു.
Also Read: Special FD Schemes Deadline: ഉയര്‍ന്ന പലിശ നിരക്കുള്ള ഈ FD സ്കീമുകൾ ഉടന്‍ അവസാനിക്കും!!
നിലവിൽ, കാർഡുകൾ, പ്രീപെയ്ഡ് പേയ്‌മെന്‍റ് ഉപകരണങ്ങൾ, യുപിഐ (യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) എന്നിവയിൽ 15,000 രൂപ വരെ മൂല്യമുള്ള ആവർത്തിച്ചുള്ള ഇടപാടുകൾക്ക് ഇ-മാൻഡേറ്റുകൾ/ സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾ പ്രോസസ്സ് ചെയ്യുമ്പോൾ അഡീഷണൽ ഫാക്ടർ ഓഫ് ഓതന്‍റിക്കേഷനിൽ (AFA) ഇളവ് അനുവദിച്ചിരിക്കുന്നു.
നവംബർ മാസത്തിൽ 11.23 ബില്യണിലധികം ഇടപാടുകൾ നടന്നതിനാൽ, സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ഡിജിറ്റൽ പേയ്‌മെന്‍റിന്‍റെ മുൻഗണനാ രീതിയായി UPI തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ സെൻട്രൽ ബാങ്ക് പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു. പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിനുള്ളിൽ എത്തിക്കുന്നതിനായി ആർബിഐ തുടർച്ചയായി അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തി. ഇതോടൊപ്പം നടപ്പു സാമ്പത്തിക വർഷത്തെ രാജ്യത്തിന്‍റെ ജിഡിപി വളർച്ചാ കണക്ക് 7%ആയി ഉയർത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.