ന്യൂ ഡൽഹി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് (ഇപിഎഫ്) ഇന്ന് മുതൽ പിഎഫ് പലിശ എത്തി തുടങ്ങിയേക്കുമെന്ന് ബിസിനെസ് മാധ്യമമായ ബിസിനെസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. നിക്ഷേപിക്കുന്ന തുകയിന്മേലുള്ള നികുതി നടപടികൾ പൂർത്തികരിച്ചു. ഇനി എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആ പലിശ ഇനം അതാത് ഇപിഎഫ് അക്കൗണ്ടിലേക്കെത്തിക്കാനുള്ള നടിപടികൾ പൂർത്തിയാക്കിയാൽ മതിയെന്ന് ബിസിനെസ് ലൈൻ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനവും ക്ഷാമബത്തയും കണക്കാക്കിയാണ് ഇപിഎഫ് സ്കീം പ്രകാരം പിഎഫ് അക്കൗണ്ടിലേക്ക് നിങ്ങളുടെ ശമ്പളത്തിൽ നിന്നും പണമെത്തുന്നത്. ഇതിന് പുറമെ ജീവനക്കാർക്ക് തങ്ങളുടെ കൂടതുൽ തുക ഇപിഎഫ് സ്കീമിലേക്ക് നിക്ഷേപിക്കാവുന്നതാണ്. ഇതിനെ വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) എന്നാണ് പറയുന്നത്. ഇപിഎഫിനും വിപിഎഫിനും ഒരേ നിരക്കിലാണ് പലിശ ലഭിക്കുന്നത്.


ALSO READ : Epfo Update: പെൻഷൻ ഗ്രാറ്റുവിറ്റിക്കൊപ്പം 7 ലക്ഷം രൂപയുടെ ആനുകൂല്യം, പിഎഫ് അക്കൗണ്ട് ഉള്ളവർക്ക് ആനുകൂല്യം


ഇപിഎഫ് ബാലൻസ് എങ്ങനെ പരിശോധിക്കാം?


ഉമാങ്ങ് ആപ്പിലൂടെ പിഎഫ് ബാലൻസ് പരിശോധിക്കാം: നിരവധി സർക്കാർ സേവനങ്ങളുടെ ഒരു ഒറ്റ ആപ്ലിക്കേഷനിലൂടെ അറിയാൻ സാധിക്കുന്ന ആപ്പാണ് ഉമാങ്. ഇതിലൂടെ ജീവനക്കാർക്ക് തങ്ങളുടെ ഇപിഎഫ് പാസ്ബുക്ക്, സമർപ്പിച്ച അപേക്ഷകളും ക്ലെയിമുകളും, അവയുടെ നിലവിലെ അവസ്ഥ തുടങ്ങിയ പരിശോധിക്കാവുന്നതാണ്. 


ഇഫിഎഫ്ഒ വെബ്പോർട്ടലിലൂടെ : ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ  ഇപിഎഫ് സംബന്ധമായി എല്ലാ സേവനങ്ങളും ഇപിഎഫ്ഒ വെബ് പോർട്ടലിലൂടെ സാധിക്കുന്നതാണ്. പിഎഫുമായി ബന്ധപ്പെട്ട് യുഎഎൻ നമ്പറിലൂടെ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിൽ പ്രവേശിച്ച് പിഎഫ് പാസ്ബുക്ക് തിരഞ്ഞെടുത്ത് നിങ്ങളുടെ നിലവിൽ ബാലൻസ് പരിശോധിക്കാവുന്നതാണ്. പാസ്ബുക്കിലെ വിശദമായ വിവരങ്ങൾ  നിങ്ങൾക്ക് വെബ്പോർട്ടൽ വഴി പരിശോധിക്കാവുന്നതാണ്. 


എസ്എംഎസ് വഴി പിഎഫ് ബാലൻസ് അറിയാം: 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ നിങ്ങളുടെ ഫോണിൽ നിങ്ങളുടെ നിലവിലെ പിഎഫ് ബാൻസ് എത്രയാണെന്ന് അറിയാൻ സാധിക്കും. EPFOHO UAN ENG എന്ന ഫോർമാറ്റിൽ നിങ്ങളുടെ രജിസ്റ്റേർഡ് ഫോൺ നമ്പരിൽ നിന്നും മെസേജ് അയക്കുക. ഇതിൽ UAN എന്നിടത്ത് നിങ്ങളുടെ യുഎഎൻ നമ്പർ രേഖപ്പെടുത്തുക. അഥവാ ഇനി പിഎഫ് വിവരങ്ങൾ മലയാളത്തിൽ വേണമെങ്കിൽ ENG എന്നതിന് പകരം MAL എന്ന് നൽകിയാൽ മതി.


മിസ്ഡ് കോളിലൂടെ പിഎഫ് ബാലൻസ് അറിയാം: യുഎഎനുമായി ബന്ധപ്പെടുത്തിയിരിക്കുന്ന രജിസ്റ്റേർഡ്  ഫോൺ നമ്പരിൽ നിന്നും 011 220 1406 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ നൽകുക. എസ്എംഎസ് വഴി നിങ്ങൾക്ക് പിഎഫ് ബാലൻസ് ഈ മിസ്ഡ് കോൾ സേവനത്തിലൂടെ ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.