ലോകത്ത് എവിടെ പോയാലും ഒരു മലയാളിയെങ്കിലും കാണും. കാരണം മലയാളി കൈ എത്തി പിടിക്കാത്ത മേഖലകൾ ഇന്നീ ലോകത്ത് ചുരുക്കമാണ്. ​ഗൂ​ഗിളിനെക്കുറിച്ചു പറയുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ പറയുന്ന പേരാണ് തമിഴ്നാട്ടുകാരനായ സുന്ദർ പിച്ചയെക്കുറിച്ച്.  അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയുടെ തലപ്പത്തുള്ളത് ഒരു ഇന്ത്യക്കാരനാണെന്ന് പറയുമ്പോൾ നമുക്ക് അത് ഒരു സ്വകാര്യ അഹങ്കാരമായി മാറുകയാണ്. എന്നാൽ പിച്ചെ മാത്രമല്ല, ​ഗൂ​ഗിളിനെ ഭരിക്കാൻ കോട്ടയം ജില്ലക്കാരനായ ഒരു മലയാളി കൂടെ ഉണ്ട്. അത് പക്ഷെ അധികം ആർക്കും അറിയില്ല എന്നു മാത്രം.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തിലെ ഏറ്റവും ധനികരായ എക്സിക്യൂട്ടീവുകളിൽ ഒരാളാണ് തോമസ് കുര്യൻ. കേരളത്തിലെ കോട്ടയം ജില്ലയിൽ പിസി കുര്യന്റെയും മോളിയുടേയും മകനായി ജനിച്ച തോമസ് ​ഗൂ​ഗിള് ക്ലൗഡിന്റെ സിഇഒ ആണ്. കമ്പനിയുടെ ഓർഘനൈസേഷണൽ ചാർട്ട് പരിശോധിക്കുമ്പോൾ സുന്ദർ പിച്ചെയുടെ തൊട്ട് താഴെയാണ് തോമസിന്റെ സ്ഥാനം. എന്നാൽ ഇദ്ദേഹത്തിന്റെ മൊത്തം വരുമാനം പരിശോധിക്കുമ്പോൾ അത് സുന്ദർ പിച്ചെയുടെ രണ്ട് ഇരട്ടി വരും. അദ്ദേഹത്തിന്റെ ഇരട്ട സഹോദരനും അമേരിക്കയിലെ ഒരു കോർപ്പറേറ്റ് ആണ്, എന്നാൽ തോമസിനെ അപേക്ഷിച്ച് അത്ര സമ്പന്നനല്ല. കുര്യന്റെ അച്ഛൻ ബെംഗളൂരുവിൽ കെമിക്കൽ എഞ്ചിനീയറായിരുന്നു.


ALSO READ: 1 രൂപയിൽ 10 കി.മി സഞ്ചരിക്കുന്ന മികച്ച ഇ-സൈക്കിൾ; ബജറ്റ് ഫ്രണ്ട്ലി


തോമസ് കുര്യൻ ചെറുപ്പത്തിലെ പഠനത്തിൽ മിടുക്കനായിരുന്നു. ബംഗളൂരുവിൽ നിന്നാണ് അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം.സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തോമസും ജോർജ് കുര്യനും ഐഐടി ബിദുദ പഠനത്തിനായി മദ്രാസിൽ പോയി. എന്നാൽ ഇരുവരും പ്രശസ്തമായ ആ കോളേജിൽ പഠിക്കാൻ ലഭിച്ച അവസരം ഉപേക്ഷിച്ച് അവിടെ നിന്നും ഇറങ്ങി. ശേഷം അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ എഞ്ചിനീയറിംഗ് പഠിക്കാനായി പോയി. അന്ന് ഇരുവർക്കും 16 വയസ്സായിരുന്നു പ്രായം. തോമസ് കുര്യൻ പിന്നീട് സ്റ്റാൻഫോർഡിൽ നിന്ന് എംബിഎ ചെയ്തു.  മക്കിൻസി ആൻഡ് കമ്പനിയിലായിരുന്നു അദ്ദേഹം ആദ്യമായ ജോലി ചെയ്തത്. ആറ് വർഷക്കാലത്തോളം അവിടെ സേവനമനുഷ്ടിച്ചു.1996-ൽ ഒറാക്കിളിൽ ചേർന്നതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത്.


കമ്പനിയിൽ ഇത്രയും ഉയരങ്ങളിൽ എത്തിയ അദ്ദേഹം ഒരു ഘട്ടത്തിൽ 32 രാജ്യങ്ങളിലായുള്ള 35000 ആളുകളെ ഒറ്റയ്ക്ക് നയിച്ചു. പിന്നീട് രാജിവെച്ച് 2018ൽ ഗൂഗിളിൽ ചേർന്നു. ശേഷം തോമസ് ഗൂഗിൾ ക്ലൗഡ് പുനരുജ്ജീവിപ്പിച്ചു. ഉപഭോക്തൃ സേവനത്തിലേക്ക് ശ്രദ്ധ തിരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തന്ത്രം. അവരെ പ്രചോദിപ്പിക്കുന്നതിനായി അദ്ദേഹം ഗൂഗിൾ ക്ലൗഡ് സെയിൽസ് ടീമിന്റെ ശമ്പളവും ഉയർത്തി. അദ്ദേഹം ആ ടീമിനെ വിപുലീകരിച്ചു. ഒറാക്കിളിൽ, അദ്ദേഹത്തിന്റെ ഉൽപ്പന്നങ്ങൾ 35 ബില്യൺ ഡോളർ വരുമാനമാണ് ഉണ്ടാക്കിയത്. 6200 കോടി രൂപ. നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ മാനേജരാണ് തോമസ് കുര്യൻ. കഴിഞ്ഞ വർഷത്തെ അദ്ദേഹത്തിന്റെ ആസ്തി 12100 കോടി രൂപയായിരുന്നു. ഇത് അദ്ദേഹത്തിന്റെ ബോസ് സുന്ദർ പിച്ചൈയുടെ ആസ്തിയെക്കാൾ കൂടുതലാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയേക്കാളും കൂടുതൽ ആസ്തിയുണ്ട്, 6200 കോടി.