1 രൂപയിൽ 10 കി.മി സഞ്ചരിക്കുന്ന മികച്ച ഇ-സൈക്കിൾ; ബജറ്റ് ഫ്രണ്ട്ലി

ടാറ്റ ഉടമസ്ഥതയിലുള്ള സ്‌ട്രൈഡർ എന്ന കമ്പനിയാണ് ഇത്തവണ പുതിയ ഇ-സൈക്കിൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 06:31 PM IST
  • 216Wh ഊർജ്ജ ഉൽപ്പാദനമുള്ള 36V-6Ah ബാറ്ററി പായ്ക്കാണ് സൈക്കിളിൽ ഉപയോഗിക്കുന്നത്
  • ഏത് സാഹചര്യത്തിലും ഈ സൈക്കിൾ എളുപ്പത്തിൽ ഓടിക്കാൻ കഴിയും
  • മണിക്കൂറിൽ 25 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത
1 രൂപയിൽ 10 കി.മി സഞ്ചരിക്കുന്ന മികച്ച ഇ-സൈക്കിൾ; ബജറ്റ് ഫ്രണ്ട്ലി

ന്യൂഡൽഹി:  ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ആളുകൾക്ക് ഇലക്ട്രിക് കാറുകളോടും സ്‌കൂട്ടറുകളോടും താൽപ്പര്യം വർധിക്കുകയാണ്. ഇപ്പോൾ ഇലക്ട്രിക് സൈക്കിളുകളുടെ വിൽപ്പനയും കുതിച്ചുയരുകയാണ്. പല കമ്പനികളും ഇപ്പോൾ ഇലക്ട്രിക് സൈക്കിളുകളുടെ പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ കാരണവും ഇതാണ്. 

ടാറ്റ ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്‌ട്രൈഡർ എന്ന കമ്പനിയാണ് ഇത്തവണ പുതിയ ഇ-സൈക്കിൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.Zeta ശ്രേണിക്ക് കീഴിലാണ് ഈ ഇലക്ട്രിക് സൈക്കിൾ എത്തുന്നത്. സീറ്റ പ്ലസ് ഇ-ബൈക്ക് എന്നാണ് ഈ ഇ-ബൈക്കിന് പേരിട്ടിരിക്കുന്നത്. തികച്ചും പരിസ്ഥിതി സൗഹാർദ്ദ പരവും ബജറ്റ് ഫ്രണ്ട്ലിയുമാണ് ഇത്.

വില എത്രയാണ്?

26,995 രൂപ പ്രൈസ് ടാഗിലാണ് കമ്പനി ഇ-സൈക്കിൾ പുറത്തിറക്കിയിരിക്കുന്നത്. ഇത് ഈ സൈക്കിളിന്റെ പ്രാരംഭ വിലയാണ്, അതായത് മാറ്റങ്ങൾ അപ്ഗ്രേഡേഷൻ എന്നിവ വരുമ്പോൾ ഈ സൈക്കിളിന്റെ വില 6,000 രൂപ കൂടും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഈ സൈക്കിൾ വാങ്ങാം.

ബാറ്ററിയും പവറും

216Wh ഊർജ്ജ ഉൽപ്പാദനമുള്ള 36V-6Ah ബാറ്ററി പായ്ക്കാണ് സൈക്കിളിൽ ഉപയോഗിക്കുന്നത്. മുൻഗാമിയേക്കാൾ ശക്തമായ ബാറ്ററിയാണ് ഇതിനുള്ളത്. ഏത് സാഹചര്യത്തിലും ഈ സൈക്കിൾ എളുപ്പത്തിൽ ഓടിക്കാൻ കഴിയും. മണിക്കൂറിൽ 25 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. ഒറ്റ ചാർജിൽ 30 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ബൈക്കിന് സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News