Google | ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ടെക് ഭീമനായ ഗൂഗിള്‍
കോവിഡ് സമയത്ത് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അലവൻസും ക്ഷേമ ബോണസും അനുവദിച്ചിരുന്നു.
ജീവനക്കാർക്ക് (Employees) 1.2 ലക്ഷം രൂപ ബോണസ് പ്രഖ്യാപിച്ച് ആഗോള ടെക് ഭീമനായ ഗൂഗിള്‍ (Google). ഗൂഗിളിന്‍റെ മുഴുവൻ ജീവനക്കാർക്കും ബോണസ് (Bonus) ലഭിക്കും. 1600 ഡോളറാണ് (Dollar) കമ്പനി ജീവനക്കാർക്കായി പ്രഖ്യാപിച്ചത്.
കോവിഡ് സമയത്ത് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അലവൻസും ക്ഷേമ ബോണസും അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് 1.2 ലക്ഷം രൂപ കൂടി ബോണസ് ആയി പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ആഭ്യന്തര സര്‍വെയില്‍ ജീവനക്കാരുടെ സുസ്ഥിതിയില്‍ ഇടിവുണ്ടായതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് ക്ഷേമ ബോണസ് അനുവദിച്ചത്. 500 ഡോളറിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും അടങ്ങുന്നതായിരുന്നു അത്.
Also Read: പ്ലേ സ്റ്റോറിൽ നിന്ന് 17 ആപ്പുകൾ നീക്കം ചെയ്ത് Google; അറിയേണ്ടതെല്ലാം
ഒമിക്രോണ്‍ (Omicron) വകഭേദത്തിന്റെ വ്യാപനവും വാക്‌സിനേഷനോട് (Vaccination) ചില ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും മൂലം വര്‍ക്ക് ഫ്രം ഹോം (Work From Home) തുടരാന്‍ കഴിഞ്ഞയാഴ്ചയാണ് ഗൂഗിൾ (Google) തീരുമാനിച്ചത്. ജനുവരി 10 മുതല്‍ ജീവനക്കാരെ (Employees) ഓഫീസിലേയ്ക്ക് തിരികെ കൊണ്ടുവരാനായിരുന്നു ഗുഗിള്‍ പദ്ധതിയിട്ടിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...