പ്ലേ സ്റ്റോറിൽ നിന്ന് 17 ആപ്പുകൾ നീക്കം ചെയ്ത് Google; അറിയേണ്ടതെല്ലാം

ഈ ആപ്പുകള്‍ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ ഫോണില്‍ നിന്നും നീക്കം ചെയ്യണ൦.

Written by - Sneha Aniyan | Last Updated : Oct 5, 2020, 04:27 PM IST
  • കോൺടാക്റ്റുകളും SMS-കളും ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസില്‍ നിന്ന് ഇത് ഡാറ്റാ ചോര്‍ത്താനും സാധ്യത.
  • Android ഉപകരണങ്ങളെ നിരന്തരം വേട്ടയാടുന്ന ഏറ്റവും പ്രധാനപ്പെട്ട malware ഇനമാണ്‌ ജോക്കർ\
പ്ലേ സ്റ്റോറിൽ നിന്ന് 17 ആപ്പുകൾ നീക്കം ചെയ്ത് Google; അറിയേണ്ടതെല്ലാം

പ്ലേ സ്റ്റോറിൽ നിന്ന് 17 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിള്‍ .  കാലിഫോർണിയ (California) ആസ്ഥാനമായ ഐടി സുരക്ഷാ സ്ഥാപന൦ 'എസ്‌കലര്‍' നടത്തിയ ഗവേഷണത്തിന് ശേഷമാണ് ഗൂഗിള്‍ ഈ ആപ്പുകള്‍ നീക്കം ചെയ്തത്. Joker malware ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗൂഗിളിന്‍റെ നടപടി. ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പുകള്‍ ഇനി ലഭ്യമല്ലെന്ന് ചുരുക്ക൦. 

ALSO READ | കഞ്ചാവ് ആവശ്യ വസ്തുവല്ല കേട്ടോ... വൈറലായി ട്വീറ്റ്!

സ്റ്റൈൽ ഫോട്ടോ കൊളാഷ്, മെറ്റിക്കുലസ് സ്കാനർ, പേപ്പർ ഡോക് സ്കാനർ, ബ്ലൂ സ്കാനർ, ഹമ്മിംഗ്ബേർഡ് പിഡിഎഫ് സി തുടങ്ങി 17 ആപ്പുകളാണ് Google നീക്കം ചെയ്തത്. Joker malware ബാധിച്ച ഈ ആപ്പുകള്‍ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ ഫോണില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ഗൂഗിളിന്‍റെ നിര്‍ദേശം. 

ALSO READ | 74th Independence Day: സ്വാതന്ത്ര്യദിന പ്രത്യേക ഇമോജിയുമായി ട്വിറ്റര്‍!!

അല്ലാത്തപക്ഷം, പ്രീമിയം പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ Joker malware  സബ്‌സ്‌ക്രൈബ് ചെയ്യുകയും അത് വഴി ഉപഭോക്താവിന് പണം നഷ്ടമാകുകയും ചെയ്യും. ഇതുകൂടാതെ, കോൺടാക്റ്റുകളും SMS-കളും ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസില്‍ നിന്ന് ഇത് ഡാറ്റാ ചോര്‍ത്തുകയും ചെയ്യും. Android ഉപകരണങ്ങളെ നിരന്തരം വേട്ടയാടുന്ന ഏറ്റവും പ്രധാനപ്പെട്ട malware  ഇനമാണ്‌ ജോക്കർ.

ALSO READ | പ്രധാനമന്ത്രിയുടെ വ്യക്തിഗതാ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്ത ആപ്പുകള്‍ ഇവ: 

  • Meticulous Scanner
  • Desire Translate
  • Talent Photo Editor - Blur focus
  • Care Message
  • All Good PDF Scanner
  • Mint Leaf Message - Your Private Message
  • Unique Keyboard - Fancy Fonts & Free Emoticons
  • Tangram App Lock
  • Direct Messenger
  • Part Message
  • Paper Doc Scanner
  • Blue Scanner
  • Private SMS
  • One Sentence Translator - Multifunctional Translator
  • Style Photo Collage
  • Hummingbird PDF Converter - Photo to PDF
  • All Good PDF Scanner

Trending News