Covid Relief Items: കോവിഡ് ഉപകരണങ്ങൾ, ഇറക്കുമതി തീരുവയിലെ ഇളവ് നീട്ടി കേന്ദ്രം
കോവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയും ഹെൽത്ത് സെസും ഒഴിവാക്കിയത് രണ്ടാം തവണയാണ് സർക്കാർ നീട്ടുന്നത്.
ന്യൂഡൽഹി: കോവിഡ് (Covid 19) വൈറസുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയും (Import Duty) ഹെൽത്ത് സെസും (Health Cess) ഒഴിവാക്കിയത് സെപ്റ്റംബർ 30വരെ നീട്ടി. നേരത്തെ ഇളവ് അനുവദിച്ചിരുന്നത് ഓഗസ്റ്റ് 31വരെ ആയിരുന്നു. ഇത് രണ്ടാം തവണയാണ് കോവിഡുമായി ബന്ധപ്പെട്ടുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി നീട്ടുന്നത്.
കോവിഡ് വാക്‌സിൻ, ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധിയാണ് നീട്ടിയിരിക്കുന്നത്. രാജ്യത്ത് മിക്കയിടങ്ങളിലും കോവിഡ് വ്യാപനം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുതാൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം (Finance Ministry) അറിയിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ നിരവധി ജീവനുകളാണ് കവർന്നത്. ഓക്‌സിജൻ ലഭ്യതയെയും രണ്ടാം തരംഗം ബാധിച്ച സാഹചര്യത്തിലാണ് തീരുവയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ, ഓക്‌സിജൻ കോൺസൻട്രേറ്റുകൾ, ജനറേറ്റർ, വെന്റിലേറ്റർ (Ventilators) തുടങ്ങിയവയുടെ ഇറക്കുമതിക്കായിരുന്നു ഇളവ് നൽകിയത്.
Also Read: Black Fungus Kerala : ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് 21 പേർ മരണപ്പെട്ടു
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 42,909 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. 380 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. രാജ്യത്ത് ഇത് വരെ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത് 4,38,210 പേരാണ്. കേരളത്തിലെ കോവിഡ് സാഹചര്യം അതീവ രൂക്ഷമായി കൊണ്ടിരിക്കുകയാണ്.
34,763 പേരാണ് ഇന്നലെ മാത്രം കോവിഡ് രോഗമുക്തി (Covid Recovery) നേടിയത്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗമുക്തി നേടിയത് ആകെ 3,19,23,405 പേരാണ്. നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 3,76,324 പേരാണ്. രാജ്യത്ത് ഇത് വരെ 63.43 കോടി കോവിഡ് വാക്‌സിൻ (Covid Vaccine) നൽകി കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...