GST compensation: സംസ്ഥാനങ്ങൾക്ക് 17,000 കോടി, കേരളത്തിന് അനുവദിച്ചത് 673.84 കോടി
GST നഷ്ടപരിഹാരമായി കേരളത്തിന് അനുവദിച്ചത് 673.84 കോടി രൂപയാണ്.
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും (States) കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും (Union Territories) 17,000 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ (Central Government). ചരക്ക് സേവന നികുതി നടപ്പാക്കിയതു മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 17,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.
ഇതോടെ 2021-22 വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം ആകെ അനുവദിച്ച നഷ്ടപരിഹാര തുക 60,000 കോടിയാണ്.
ഇത്തവണ നഷ്ടപരിഹാരമായി കേരളത്തിന് അനുവദിച്ചത് 673.84 കോടി രൂപയാണ്. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനമനുസരിച്ച്, നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന് 1.59 ലക്ഷം കോടി രൂപയുടെ വായ്പ സൗകര്യവും ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയ്ക്കാണ് കൂടുതൽ നഷ്ടപരിഹാര തുക അനുവദിച്ചിരിക്കുന്നത്. 3053.59 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് ലഭിച്ചത്. അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന് നഷ്ടപരിഹാരം നല്‍കേണ്ടി വന്നിട്ടില്ല.
അതേസമയം രാജ്യത്തെ GST വരുമാനം തുടർച്ചയായി നാലാം തവണ ഒരു ലക്ഷം കോടി പിന്നിട്ടു. ഒക്ടോബർ മാസത്തിൽ 1.30 ലക്ഷം കോടി രൂപയാണ് സർക്കാരിന് പിരിച്ച് കിട്ടിയത്. 2017ൽ GST നടപ്പിലാക്കിയതിന് ശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന് രണ്ടാമത്തെ വരുമാനം കഴിഞ്ഞ മാസം കേന്ദ്ര സർക്കാരിന് (Central Government) ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...