ഒക്ടോബർ മാസത്തെ GST വരുമാനം 1.30 ലക്ഷം കോടി, GST നടപ്പിലാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന വരുമാനം

1,30,127 കോടി രൂപയാണ് ആകെ തുകയായി GST വരുമാനം കിട്ടിയത്. അതിൽ 23,861 കോടി കേന്ദ്രത്തിനും 30,421 കോടി സംസ്ഥാനങ്ങൾക്കുമാണ് പോകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 1, 2021, 05:32 PM IST
  • 1,30,127 കോടി രൂപയാണ് ആകെ തുകയായി GST വരുമാനം കിട്ടിയത്.
  • അതിൽ 23,861 കോടി കേന്ദ്രത്തിനും 30,421 കോടി സംസ്ഥാനങ്ങൾക്കുമാണ് പോകുന്നത്.
  • കൂടാതെ IGST 678,361 കോടിയാണ് പിരിച്ചത്.
  • സെസ് ലഭിച്ചത് 8,484 കോടി രൂപയാണ്.
ഒക്ടോബർ മാസത്തെ GST വരുമാനം 1.30 ലക്ഷം കോടി, GST നടപ്പിലാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന വരുമാനം

New Delhi : രാജ്യത്തെ GST വരുമാനം തുടർച്ചയായി നാലാം തവണ ഒരു ലക്ഷം കോടി പിന്നിട്ടു. ഒക്ടോബർ മാസത്തിൽ 1.30 ലക്ഷം കോടി രൂപയാണ് സർക്കാരിന് പിരിച്ച കിട്ടിയത്. 2017ൽ GST  നടപ്പിലാക്കിയതിന് ശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന് രണ്ടാമത്തെ വരുമാനം കഴിഞ്ഞ മാസം കേന്ദ്ര സർക്കാരിന് ലഭിച്ചത്.

നേരത്ത ഈ പ്രാവിശ്യത്തെ സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ 2021 ഏപ്രിലായിരുന്നു രാജ്യത്തെ ഏറ്റവും ഉയർന്ന് GST വരുമാനം ലഭിച്ചത്.  1,30,127 കോടി രൂപയാണ് ആകെ തുകയായി GST വരുമാനം കിട്ടിയത്. അതിൽ 23,861 കോടി കേന്ദ്രത്തിനും 30,421 കോടി സംസ്ഥാനങ്ങൾക്കുമാണ് പോകുന്നത്. 

ALSO READ : സെപ്തംബർ മാസത്തെ ചരക്ക് സേവന നികുതി വരുമാനത്തിൽ വർദ്ധന; കേരളത്തിന്റെ GST വരുമാനത്തിൽ 14 ശതമാനം വളർച്ച

കൂടാതെ IGST 678,361 കോടിയാണ് പിരിച്ചത്.  സെസ് ലഭിച്ചത് 8,484 കോടി രൂപയാണ്. ഈ IGST യിൽ നിന്ന് 27,310 കോടി കേന്ദ്രത്തിനും 22,394 സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നതാണ്. ആകെ കേന്ദ്രത്തിന് ലഭിക്കുക 51171 കോടി രൂപയും സംസ്ഥാനങ്ങൾക്ക് 52,815 കോടി രൂപയുമാണ് GST വരുമാനത്തിലൂടെ ലഭിക്കുക.

ALSO READ : LPG Price Hike: പാചക വാതക വില കുതിക്കുന്നു; സിലിണ്ടറിന് കൂടിയത് 43.5 രൂപ!

കഴിഞ്ഞ വർഷത്തെക്കാൾ ഒക്ടോബർ മാസത്തിലെ വരുമാനം 24 ശതമാനമാണ് വർധിച്ചിരിക്കുന്നത്. ചരക്ക് നീക്ക വരുമാനത്തിൽ 19 ശതമാന ഉയർച്ചയും ഉണ്ടായിട്ടുണ്ട്.  ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സൂചിപ്പിക്കുന്നു എന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News