തുണിത്തരങ്ങൾക്ക് വിലകൂടില്ല, ജിഎസ്ടി വർധന നടപ്പാക്കേണ്ടെന്ന് തീരുമാനം
ജനുവരി 1 മുതൽ ജിഎസ്ടി നിരക്ക് 5ൽ നിന്ന് 12 ശതമാനമായി ഉയർത്താനായിരുന്നു തീരുമാനം.
ന്യൂഡല്‍ഹി: വസ്ത്രങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനത്തിൽ തന്നെ തുടരും. തൽക്കാലം തുണിത്തരങ്ങളുടെ ജിഎസ്ടി വർധന നടപ്പാക്കേണ്ടെന്ന് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു.
ജനുവരി 1 മുതൽ ജിഎസ്ടി നിരക്ക് 5ൽ നിന്ന് 12 ശതമാനമായി ഉയർത്താനായിരുന്നു തീരുമാനം. ജിഎസ്ടി നിരക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളെ കൂടാതെ ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും സമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് വർധനവ് വേണ്ട എന്ന് തീരുമാനിച്ചത്.
ഫെബ്രുവരിയില്‍ നടക്കുന്ന അടുത്ത ജിഎസ്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. അതേസമയം, പാദരക്ഷകളുടെ ജിഎസ്ടി വര്‍ധന പിന്‍വലിച്ചിട്ടില്ല. ചെരുപ്പുകളുടെ വില ജനുവരി ഒന്ന് മുതല്‍ കൂടും.
വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക ജിഎസ്ടി കൗണ്‍സില്‍ ടെക്‌സ്റ്റൈല്‍ മേഖലയിലെ നിരക്ക് വര്‍ധനമാത്രമാണ് ചര്‍ച്ചചെയ്തത്. ധനമന്ത്ര നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗംചേര്‍ന്നത്.
Also Read: Numerology Prediction For 2022: സംഖ്യാശാസ്ത്രം അനുസരിച്ച് നിങ്ങള്‍ക്ക് 2022 എങ്ങനെയായിരിയ്ക്കും ?
വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങള്‍ക്കും പാദരക്ഷകള്‍ക്കും 12ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനാണ് സെപ്റ്റംബര്‍ 17ന് ചേര്‍ന്ന ഡിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്. നിലവില്‍ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങള്‍ക്ക് അഞ്ചുശതമാനമാണ് ജിഎസ്ടിയുള്ളത്. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.