Year Ender 2021: മഹീന്ദ്ര ബൊലേറോ മുതൽ Land Rover വരെ, 2021-ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാറുകൾ, ലിസ്റ്റ് കാണാം

5 powerful cars were launched in 2021: ഇന്ത്യൻ വിപണിയിൽ  ഈ വർഷം നിരവധി കാറുകൾ അവതരിപ്പിച്ചിട്ടുണ്ട്. മഹീന്ദ്ര ബൊലേറോ നിയോ (Mahindra Bolero Neo), 2021 ലാൻഡ് റോവർ ഡിസ്കവറി ഫെയ്‌സ്‌ലിഫ്റ്റ് (Land Rover Discovery Facelift) തുടങ്ങിയ നിരവധി കാറുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഈ കാറുകളുടെ ഫീച്ചറുകളെക്കുറിച്ചും വിലകളെക്കുറിച്ചും നമുക്ക് അറിയാം...

 

1 /5

2.0 ലിറ്ററിന്റെ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്  X1 Tech Edition ന്റെ കരുത്ത്. ഇതിന്റെ എഞ്ചിൻ പരമാവധി 189 Bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇതിന്റെ എഞ്ചിൻ 7-സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോർട് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു, ഇത് മുൻ ചക്രങ്ങളെ ശക്തിപ്പെടുത്തുന്നു.  Tech Edition വെറും പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ ഇതിന്റെ ഡീസൽ മോഡൽ ലഭ്യമല്ല

2 /5

Lamborghini Huracan STO യ്ക്ക് കരുത്തേകുന്നത് 5.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് വി10 പെട്രോൾ എഞ്ചിനാണ്.  ഇതിന്റെ എഞ്ചിൻ പരമാവധി 630 bhp കരുത്തും 565 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വെറും 3 സെക്കന്റുകൾ കൊണ്ട് 0-100 kmph വേഗത ഈ കാർ കൈവരിക്കുന്നു. ഇതിന് 4-സീറ്റർ, 5-സീറ്റർ ഓപ്ഷൻ ലഭിക്കുന്നു.  പുതിയ Huracan STO യ്ക്ക് നല്ല അനുഭവത്തിനായി മൂന്ന് ഡ്രൈവിംഗ് മോഡുകൾ നൽകിയിട്ടുണ്ട്.

3 /5

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ (Mahindra & Mahindra) ജനപ്രിയ വാഹനമായ ബൊലേറോ ഈ വർഷം 2021 ജൂലൈ 13 ന് പുതിയ അവതാരത്തിൽ പുറത്തിറക്കി. ഇതിന്റെ എക്‌സ് ഷോറൂം വിലയെ കുറിച്ച് പറയുകയാണെങ്കിൽ 8.48 ലക്ഷം രൂപയാണ്. N4-ബേസ്, N8-മിഡ്, N10-ടോപ്പ് എന്നിങ്ങനെ 3 വേരിയന്റുകളിൽ പുറത്തിറക്കിയ 7 സീറ്റർ ബൊലേറോ നിയോ (Bolero Neo) കാറാണിത്. 73.5 kW (100 BHP) കരുത്തും 260 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന mhawk100 എഞ്ചിനിലാണ് ഇത് വരുന്നത്. കൂടാതെ, 17.8 സെന്റീമീറ്റർ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്. അത്യാധുനിക ക്രൂയിസ് കൺട്രോൾ, ഹൈടെക് വോയ്‌സ് മെസേജിംഗ് സിസ്റ്റം, ബ്ലൂ സെൻസ് മൊബൈൽ ആപ്പ് എന്നിവയും ഇതിലുണ്ട്.

4 /5

Mercedes-Benz India അതിന്റെ രണ്ട് പുതിയ ആഡംബര കാറുകളായ Mercedes-Benz E53, E63S എന്നിവ 2021 ജൂലൈ 15-ന് പുറത്തിറക്കി. Mercedes-Benz E53-ൽ ഒരു ഇൻലൈൻ-സിക്സ് മോട്ടോർ വാഗ്ദാനം ചെയ്യുന്നു, അതേസമയം Mercedes-Benz E63s ഒരു ട്വിൻ ടർബോ V8 ഉപയോഗിക്കുന്നു. യഥാക്രമം 1.02 കോടി രൂപയും 1.70 കോടി രൂപയുമാണ് ഇതിന്റെ എക്‌സ് ഷോറൂം വില. E53 4MATICൽ  3.0 ലിറ്റർ 6 സിലിണ്ടർ എഞ്ചിനാണ് നൽകുന്നത്. E 63 S 4MATIC+ ന് 4.0 ലിറ്റർ V8 എഞ്ചിനാണ് കരുത്ത് പകരുന്നത്. കാറിന്റെ എഞ്ചിൻ യഥാക്രമം 435 6100 rpm-ൽ 435 hp (320 kW) കരുത്തും 5750-6500 rpm-ൽ 612 hp (450 kW) ഉം നൽകുന്നു.

5 /5

Discovery Facelift കാറിന്റെ പ്രാരംഭ വില കമ്പനി 88.06 ലക്ഷം രൂപയായി നിലനിർത്തിയിട്ടുണ്ട്. ഇതിൽ ലാൻഡ് റോവറിന്റെ പിവി ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 11.4 ഇഞ്ച് ചാറ്റ് സ്‌ക്രീനും ഉൾപ്പെടുന്നു. അതിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ഉൾപ്പെടുന്നു. രണ്ട് പെട്രോളും ഒരു ഡീസലും. മൂന്ന് എഞ്ചിനുകളും 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓൾ വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പമാണ് വരുന്നത്. 

You May Like

Sponsored by Taboola