ഈ ലോണുകൾക്ക് ഇപ്പോൾ പ്രോസസ്സിംഗ് ഫീസ് ബാധകമല്ല; ഈ ബാങ്ക് ഒന്ന് ഓർത്ത് വെച്ചോളു
സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) ഭവന, കാർ വായ്പകളുടെ പലിശ നിരക്ക് 0.20 ശതമാനം വരെ കുറച്ചിട്ടുണ്ട്
വായ്പ എടുക്കേണ്ട ആവശ്യം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം.ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുകയാണെങ്കിൽ അതിനൊപ്പം പ്രോസസ്സിംഗ് ചാർജ്ജും ഈടാക്കാറുണ്ട് എന്നാൽ, ഇപ്പോൾ ഒരു ബാങ്ക് പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു . വായ്പയെടുത്തവർക്ക് ഇതൽപ്പം ആശ്വാസമാകുമെന്നാണ് കരുതുന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് ലോണിന്റെ പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടൊപ്പം പലിശ നിരക്കും കുറയ്ക്കുമെന്ന് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര
സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) ഭവന, കാർ വായ്പകളുടെ പലിശ നിരക്ക് 0.20 ശതമാനം വരെ കുറച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രോസസിങ് ഫീയും ഒഴിവാക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഈ കിഴിവോടെ, ഭവനവായ്പകൾ നിലവിലുള്ള 8.60 ശതമാനത്തിന് പകരം 8.50 ശതമാനത്തിന് ലഭിക്കും. കാർ ലോൺ 0.20 ശതമാനം മുതൽ 8.70 ശതമാനം വരെ കുറച്ചിട്ടുണ്ട്.
ഈ തീയതി മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും
ഓഗസ്റ്റ് 14 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര അറിയിച്ചിട്ടുണ്ട്. കുറഞ്ഞ പലിശനിരക്കിന്റെ ഇരട്ട ആനുകൂല്യങ്ങളും പ്രോസസ്സിംഗ് ഫീ ഒഴിവാക്കലും ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ബാങ്ക് അറിയിച്ചു. ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ ഉപഭോക്താക്കളും ആകർഷിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നത്. അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനിടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഓഹരി വിലയിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.
ഇതാണ് ഓഹരി വില
ഓഗസ്റ്റ് 11 ന് എൻഎസ്ഇയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഓഹരി വില 37.65 രൂപയിൽ ക്ലോസ് ചെയ്തു. ബാങ്കിന്റെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 38.80 രൂപയും എൻഎസ്ഇയിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 16.90 രൂപയുമാണ്. ഓഗസ്റ്റ് 11ന് തന്നെ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയിൽ ഈ ഓഹരി എത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...