ന്യൂ ഡൽഹി : ഏഴാം ശമ്പള കമ്മീഷൻ പ്രകാരമാണ് രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പളം നിർദേശിക്കുന്നത്. അത് പ്രകാരമുള്ള ആനുകൂല്യങ്ങളാണ് കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് നൽകുന്നത്. അതേസമയം നിലവിൽ ഏഴാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്യുന്നതിലും കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്നാണ് ജീവനക്കാരുടെ പരാതി. ഈ സാഹചര്യത്തിൽ എട്ടാം ശമ്പള കമ്മീഷൻ വേണമെന്നാണ് സർക്കാർ ജീവനക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ തൊഴിലാളി സംഘടനകൾ. ഒന്നെങ്കിൽ തങ്ങളുടെ ശമ്പളം വർധിപ്പിക്കുകയോ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുകയോ ചെയ്യണമെന്നാണ് ജീവനക്കാർ അപേക്ഷയിലൂടെ സർക്കാരിനോട് ആവശ്യപ്പെടുന്നത്. അതേസമയം നേരത്തെ എട്ടാം ശമ്പളം കമ്മീഷൻ കൊണ്ടവരുന്നതിനോട് കേന്ദ്രം പാർലമെന്റിൽ എതിപ്പ് പ്രകടമാക്കിയിരുന്നു. എന്നാലും ജീവനക്കാരുടെ ആവശ്യം സർക്കാർ പരിഗണിക്കുമെന്നാണ് സംഘടനകളുടെ പ്രതീക്ഷ. അതേസമയം ജീവനക്കാരുടെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെങ്കിൽ യൂണിയനുകൾ സമരത്തിന്  ഇറങ്ങിയേക്കും.


ALSO READ : 7th Pay Commission : കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ന്യൂ ഇയർ സമ്മാനം; ഡിഎ വർധനവ് ജനുവരിയിൽ


അടിസ്ഥാന ശമ്പളം എത്രയാകും


ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഈ അടിസ്ഥാന ശമ്പളം നിർണയിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തുമ്പോൾ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിക്കുന്നതാണ്. നിലവിൽ 2.57 നിലയിലാണ് ഫിറ്റ്മെന്റ് നിൽക്കുന്നത്. ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ഇത് 3.68 ആയി ഉയർത്തേണ്ടി ഇരിക്കുന്നു. ഇത് കേന്ദ്രം അംഗീകരിച്ച് കഴിഞ്ഞാൽ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000ത്തിൽ നിന്നും 26,000 രൂപയായി വർധിക്കും. 


നാലാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർധനവ്


ഇൻക്രിമെന്റ് - 27.6%
അടിസ്ഥാന ശമ്പളം - 750 രൂപ


അഞ്ചാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർധനവ്


ഇൻക്രിമെന്റ് - 31%
അടിസ്ഥാന ശമ്പളം - 2250 രൂപ


ആറാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർധനവ്


ഫിറ്റ്മെന്റ് ഫാക്ടർ - 1.86 തവണ
ഇൻക്രിമെന്റ് - 54%
അടിസ്ഥാന ശമ്പളം - 7,000 രൂപ


ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർധനവ്


ഫിറ്റ്മെന്റ് ഫാക്ടർ - 2.57 തവണ
ഇൻക്രിമെന്റ് - 14.29%
അടിസ്ഥാന ശമ്പളം - 18,000 രൂപ


എട്ടാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർധനവ്


ഫിറ്റ്മെന്റ് ഫാക്ടർ - 3.68 തവണയാണ് പ്രതീക്ഷിക്കുന്നത്
ഇൻക്രിമെന്റ് - 44.4%
അടിസ്ഥാന ശമ്പളം - 26,000 രൂപ


സർക്കാരിന്റെ പരിഗണനയിൽ പുതിയ ശമ്പള കമ്മീഷനും


ഏഴാം ശമ്പള കമ്മീഷന് ശേഷം എട്ടാമതൊരു ശമ്പളക്കമ്മീഷൻ കൊണ്ടുവരുന്നതിന് ബദലായ മറ്റൊരു പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്. സർക്കാർ ഇടപെടലിലൂടെ ശമ്പളം വർധനവ് മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് ബദലായി ഒരു ഓട്ടോമാറ്റിക് ശമ്പള സംവിധാനം ഏർപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതായി ബിസിനെസ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.