PM Kisan 13th Installment Latest Update: രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കർഷകർക്ക് സന്തോഷവാർത്ത...!! പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ (PM Kisan Samman 13th Installment) 13-ാം ഗഡു വിതരണം ചെയ്യുന്ന തീയതിയും സമയവും കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു .


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 27 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കിസാൻ സമ്മാന്‍ നിധിയുടെ 13-ാം ഗഡു പ്രകാശനം ചെയ്യുമെന്ന് നരേന്ദ്ര സിംഗ് തോമർ ട്വീറ്റ് ചെയ്തു.


"പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിലുള്ള  8 കോടിയിലധികം  വരുന്ന ഗുണഭോക്തൃ കർഷക കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 13-ാം ഗഡു കൈമാറുകയും കർഷക സഹോദരീസഹോദരന്മാരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 2023 ഫെബ്രുവരി 27 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കർണാടകയിലെ ബെലഗാവിയിൽ നടക്കുന്ന ചടങ്ങിലാണ് തുക ഔദ്യോഗികമായി വിതരണം ചെയ്യുക," കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ (Narendra Singh Tomar) ട്വീറ്റ് ചെയ്തു,



രാജ്യത്തെ നിര്‍ധനരായ കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana). 


കര്‍ഷകര്‍ക്കുവേണ്ടിയുള്ള പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷം തോറും  6000 രൂപയുടെ ധനസഹായമാണ് നിര്‍ധനരായ കര്‍ഷകര്‍ക്ക് നല്‍കിവരുന്നത്. ഈ തുക  2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായില്‍ നാല് മാസം വീതമുള്ള ഇടവേളകളില്‍ നല്‍കിവരുന്നു.  ഈ തുക കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. 


ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ  12 തവണയാണ്  2,000  രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയത്.  ഈ തുകയുടെ  അവസാന ഗഡു കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു. ഇപ്പോള്‍ പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡുവാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. 
 
ഓരോ വര്‍ഷത്തേയും കിസാന്‍ സമ്മാന്‍ നിധിയുടെ ഗഡുക്കള്‍ വിതരണം ചെയ്യുന്നതിന് സമയപരിധി  സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ആദ്യ ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെ, രണ്ടാമത്തേത് ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെ, മൂന്നാമത്തേത് ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയാണ് നല്‍കി വരുന്നത്.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.