SBI FD Rate Hike : എസ്ബിഐ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയർത്തി
SBI Fixed Deposit Intrest Rate Hike : മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കിങ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ (എഫ് ഡി) പലിശ ഉയർത്തി. രണ്ട് കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് അഞ്ച് മുതൽ 25 ബേസിസ് പോയിന്റാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്. ഇന്ന് ഫെബ്രുവരി 15 മുതൽ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വരും. അതോടൊപ്പം തന്നെ ബാങ്ക് 400 ദിവസം കാലവധിയുടെ പുതിയ എഫ് ഡി സ്കീമും പരിചയപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി 15 മുതൽ ഈ വർഷം മാർച്ച് 31 വരെയുള്ള കാലവധിയിൽ മാത്രമെ ഈ സ്കീം ലഭിക്കുക. 400 ദിവസം കാലവധിയിലുള്ള സ്ഥിര നിക്ഷേപത്തിന് ലഭിക്കുക 7.10 ശതമാനം പലിശയാണ്. അതോടൊപ്പം മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക ആനുകൂല്യവും എസ്ബിഐ മുന്നോട്ട് വെക്കുന്നുണ്ട്.
പലിശ നിരക്ക് ചുവടെ
ALSO READ : Fixed Deposits: ഏത് ബാങ്കിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ കിട്ടും, ബാങ്കുകളുടെ സ്ഥിര നിക്ഷേപ പലിശ
അതേസമയം എസ്ബിഐ എംസിഎൽആർ നിരക്ക് ഉയർത്തി. പത്ത് ബേസിസ് പോയിന്റാണ് എസ്ബിഐ ഉയർത്തിയിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് ഫെബ്രുവരി 15 മുതൽ പ്രബല്യത്തിൽ വന്നു. അതായത് ഒരു ദിവസത്തെ എംസിഎൽആർ നിരക്ക് 7.85 ശതമാനത്തിൽ നിന്ന് 7.95 ശതമാനമായി ഉയർന്നു. ഇത്തരത്തിൽ ഒന്ന്, മൂന്ന്, ആറ് മാസത്തെയും ഒന്ന്, രണ്ട് വർഷങ്ങളിലെയും പുതുക്കിയ നിരക്ക് ബാങ്ക് പുറത്ത് വിട്ടു.
എന്താണ് എംസിഎൽആർ?
ആർബിഐ ബാങ്കുകൾക്ക് നൽകുന്ന പണത്തിന് ഏർപ്പെടുത്തുന്ന പലിശയാണ് റിപ്പോ നിരക്ക്. അത് ഉയർത്തുമ്പോൾ ബാങ്കുകൾ തങ്ങളുടെ ഉപയോക്താക്കൾക്കേർപ്പെടുത്തുന്ന വായ്പകളുടെ പലിശ ഉയർത്തും. അതിന് വേണ്ടിയാണ് അടിസ്ഥാന പലിശ നിരക്കായ എംസിഎൽആർ ബാങ്കുകൾ ഉയർത്തുന്നത്.
എംസിഎൽആർ എങ്ങനെ ഉപയോക്താക്കളെ ബാധിക്കും?
വായ്പ എടുക്കുന്നവരെയും എടുത്തവരെയുമാണ് പ്രധാനമായിട്ടും എംസിഎൽആർ ബാധിക്കുക. എടുക്കാൻ പോകുന്നവർക്ക് ഉയർന്ന പലിശ നിരക്കോടെ വായ്പ എടുക്കേണ്ടി വരും. നേരത്തെ വായ്പ എടുത്തവർക്കാണെങ്കിൽ അവർ മാസം കെട്ടുന്ന ഇഎംഐകളിൽ ഈ നിരക്ക് ബാധിക്കു. ബാങ്കിൽ നിന്നുമെടുക്കുന്ന പേഴ്സണൽ ലോൺ, ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയ്ക്ക് ഉപയോക്താക്കൾ നൽകുന്ന മാസ തിരിച്ചടവ്. എന്നാൽ ഇത് ഫ്ലോട്ട്ങ് പലിശ നിരക്കിൽ ലോൺ എടുത്തവരെയാണ് ബാധിക്കു. ഫിക്സഡ് പലിശ നിരക്കിൽ വായ്പ എടുത്തവരെ ഇത് ബാധിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...