HDFC Alert...!! HDFC ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക, അത്യാവശ്യ പണമിടപാടുകള്‍ ഉടന്‍ നടത്തുക, ഇന്ന് രാത്രി മുതല്‍ സേവനങ്ങള്‍ തടസപ്പെടും
തങ്ങളുടെ ഉപയോക്താക്കള്‍ക്ക് പ്രധാനപ്പെട്ട നിര്‍ദ്ദേശവുമായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കായ എ ച്ച്ഡി എഫ് സി (HDFC). ഇടപാടുകള്‍ നടത്തുന്നതിന് ഉപയോക്താക്കള്‍ക്ക് വാരാന്ത്യത്തില്‍ തടസം നേരിട്ടേക്കുമെന്നാണ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്.
New Delhi: തങ്ങളുടെ ഉപയോക്താക്കള്‍ക്ക് പ്രധാനപ്പെട്ട നിര്‍ദ്ദേശവുമായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കായ എ ച്ച്ഡി എഫ് സി (HDFC). ഇടപാടുകള്‍ നടത്തുന്നതിന് ഉപയോക്താക്കള്‍ക്ക് വാരാന്ത്യത്തില്‍ തടസം നേരിട്ടേക്കുമെന്നാണ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്.
HDFC ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് വാരാന്ത്യത്തില്‍, അതായത് 7ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 8 ാം തീയതി ഞായറാഴ്ച രാവിലെ 10 വരെയാണ് സേവനങ്ങള്‍ക്ക് തടസം നേരിടുക. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബാങ്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഇതിനോടകം SMS വഴിയും e-mail വഴിയും നല്‍കിയിട്ടുണ്ട്.
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതൽ എളുപ്പവും കാര്യക്ഷമവും മികച്ചതുമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. ഡിജിറ്റല്‍ ബാങ്കിംഗ് സൗകര്യങ്ങൾ 18 മണിക്കൂര്‍ തടസപ്പെടുമെന്നാണ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്.
അതുകൂടാതെ, ബാങ്കിന്‍റെ ഡെബിറ്റ് , ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓഗസ്റ്റ് 11 ന് അതായത് ബുധനാഴ്ച രാവിലെ 12:30 മുതൽ 06:30 വരെ തടസപ്പെടുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.
ബാങ്ക് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അറ്റകുറ്റപ്പണികള്‍ (Maintenance Work) നടക്കുന്നതിനാല്‍ നെറ്റ് ബാങ്കിംഗ് (Net banking), മൊബൈൽ ബാങ്കിംഗ് (Mobile Banking), ആപ്പ് സേവനങ്ങള്‍ (App Facilities), ഡെബിറ്റ്, ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് (Debit Credit Card Facilities) എന്നിവയ്ക്ക് തടസം നേരിടും.
ഇത്തരമൊരു സാഹചര്യത്തില്‍ ഉപയോക്താക്കള്‍ ബാങ്കുമായി സഹകരിക്കണമെന്നും ഏറെ പ്രധാനപ്പെട്ട പണമിടപാടുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ബാങ്ക് നിര്‍ദ്ദേശിച്ചു. ബാങ്ക് ഔദ്യോഗികമായി അറിയിക്കുന്നത് അനുസരിച്ച് ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഞായറാഴ്ച രാവിലെ 10 മണി വരെയാണ് സേവനങ്ങള്‍ക്ക് തടസം ഉണ്ടാകുക.
Also Read: Bumper Offer! LPG സിലിണ്ടർ ബുക്കിംഗിൽ 2700 രൂപയുടെ ആനുകൂല്യം
എന്നാല്‍, ചില പ്രത്യേക സാഹചര്യത്തില്‍ അറ്റകുറ്റപ്പണികള്‍ വൈകിയാല്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിടാം. അതിനാല്‍, ഈ രണ്ടു ദിവസം ചെയ്യാനുള്ള പണമിടപാടുകള്‍ എത്രയും പെട്ടെന്ന് അതായത് വൈകുന്നേരം 6 മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കാന്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ പണമിടപാട് നടത്താന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വന്നേക്കാം...!! ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...