ബാങ്ക് ഉപയാക്തക്കളുടെ ശ്രദ്ധയ്ക്ക് എച്ച്ഡിഎഫ്സി കൊട്ടാക് മഹിന്ദ്ര ബാങ്കുകളുടെ സേവനം ജൂൺ മാസത്തിലെ ചില ദിവസങ്ങളിൽ ഉണ്ടാകില്ലെന്ന് അറിയിച്ച് ബാങ്ക്. ഈ ദിവസങ്ങളിൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാങ്കിന്റെ സേവനം ലഭ്യമാകാതെ വരികയെന്നാണ് ഇരു സ്വകാര്യ ബാങ്കുകളും തങ്ങളുടെ ഉപയോക്താക്കളെ അറിയിച്ചിരിക്കുന്നത്. അതിനാൽ ഈ സമയങ്ങളിൽ യാതൊരു പണമിടപാടും നടത്താതിരിക്കൻ ഉപയോക്താക്കൾ ശ്രമിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ പത്ത്, ജൂൺ 18 ദിവസങ്ങളിലാണ് ബാങ്കിന്റെ സേവനം ലഭ്യമല്ലാതെ വരുന്നത്. ഈ ദിനങ്ങളിൽ പുലർച്ചെ മൂന്ന് മണി മുതൽ ആറ് മണി വരെ ബാങ്കിന്റെ വിവിധ സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകില്ല. പ്രധാനമായും അക്കൗണ്ട് വിവരങ്ങൾ അറിയാനും, നിക്ഷേപം നടത്താനും പണമിടപാട് നടത്താനും സാധിക്കില്ലയെന്ന് എച്ച്ഡിഎഫ്സി തങ്ങളുടെ ഉപയോക്താക്കളെ ഇ-മെയിൽ സന്ദേശത്തിലൂടെ അറിയിച്ചു. സാങ്കേതികപരമായി അറ്റകുറ്റ പണികൾക്ക് വേണ്ടിയാണ് ബാങ്കിന്റെ സേവനം ഈ സമയങ്ങളിൽ ലഭ്യമല്ലാതെ വരുന്നത്. നേരത്തെ ജൂൺ നാലാം തീയതി സമാനമായി ബാങ്കിന്റെ സേവനം പുലർച്ചെ മൂന്ന് മുതൽ ആറ് വരെ ലഭ്യമായിരുന്നില്ല.


ALSO READ : Schemes for Senior Citizens: ഏറെ ആനുകൂല്യങ്ങള്‍ നല്‍കും മുതിര്‍ന്ന പൗരന്മാർക്കുള്ള ഈ പദ്ധതികള്‍


ജൂൺ പത്തിനാണ് കൊട്ടാക് മഹിന്ദ്ര ബാങ്കിന്റെ സേവനം ലഭ്യമല്ലാതെ വരിക. ഏതാനും മണിക്കൂറുകൾ മാത്രമാണ് ഈ തടസ്സം അനുഭവപ്പെടുകയെന്ന് ബാങ്ക് ഉപയോക്താക്കളെ അറിയിച്ചു. ഈ സമയങ്ങളിൽ ഡെബിറ്റ് കാർഡ്, സ്പെൻഡ്സി കാർഡ്, ഗിഫ്റ്റ് കാർഡ് സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകില്ല. നേരത്തെ ജൂൺ മൂന്നിന് കൊട്ടാക് ബാങ്കിന്റെ സേവനം ഏതാനും മണിക്കൂറുകൾ ലഭ്യമല്ലാതെ വന്നിരുന്നു.


ജൂൺ മാസത്തിലെ ബാങ്ക് അവധികൾ


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ കലണ്ടർ‌ അനുസരിച്ച് ജൂണിൽ 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. അവധി ദിവസങ്ങളിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങൾ എന്നിവ ഉൾപ്പെടുന്നു. റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ അനുസരിച്ച് പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും പ്രവർത്തിക്കില്ല. 


ജൂൺ 4: ഞായറാഴ്ച
 
ജൂൺ 10: രണ്ടാം ശനിയാഴ്ച 


ജൂൺ 11: ഞായറാഴ്ച 


ജൂൺ 15: വൈഎംഎ ദിനം/രാജ സംക്രാന്തി, മിസോറാം ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കാണ് ഈ ദിവസം അവധി


ജൂൺ 18: ഞായറാഴ്ച 


ജൂൺ 20 കാങ് (രഥയാത്ര), ഒഡീഷ മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കാണ് ഈ ദിവസം അവധി


ജൂൺ 24: നാലാം ശനിയാഴ്ച 


ജൂൺ 25: ഞായറാഴ്ച 


ജൂൺ 26: ഖർച്ചി പൂജ, ത്രിപുരയിലെ ബാങ്കുകൾക്കാണ് ഈ ദിവസം അവധി


ജൂൺ 28: ബക്രീദ് (ഈദ്-ഉൽ-സുഹ), മഹാരാഷ്ട്ര, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിലെ ബാങ്കുകൾക്കാണ് ഈ ദിവസം അവധി


ജൂൺ 29: ബക്രീദ് (ഈദ്-ഉൽ-അദ്ഹ), മഹാരാഷ്ട്ര, സിക്കിം, കേരളം, ഒഡീഷ എന്നിവയൊഴികെയുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി


ജൂൺ 30: റെംന നി (ഇദ്-ഉൽ-സുഹ), മിസോറാമും ഒഡീഷയും


അതേസമയം ഈ ദിവസങ്ങളിൽ ഓൺലൈൻ ഇന്‍റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ സാധാരണപോലെ ലഭ്യമാകുമെന്നതിനാൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല. ഉപഭോക്താക്കൾക്ക് ബാങ്കുവഴി നേരിട്ട് പണം നിക്ഷേപിക്കാനും പിൻവലിക്കാനും കഴിയില്ലെങ്കിലും ബാക്കിയുള്ള സേവനങ്ങള്‍ മുടക്കമില്ലാതെ നടക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.