HDFC Life Sanchay Plus: ഉറപ്പുള്ള വരുമാനമുള്ള ഒരു സേവിംഗ്സ് പ്ലാൻ; ഇത്രയും ആനുകൂല്യങ്ങൾ
HDFC Life Sanchay Plus Policy: ആജീവനാന്ത വരുമാന ഓപ്ഷൻ ഉപയോഗിച്ച്, നിങ്ങൾക്ക് 99 വയസ്സ് വരെ ഉറപ്പായ വരുമാനം ലഭിക്കും, എന്നതാണ് ഇതിൻറെ പ്രത്യേകത
ന്യൂഡൽഹി: നോൺ-ലിങ്ക്ഡ് സേവിംഗ്സ് ഇൻഷുറൻസ് പ്ലാനാണ് എച്ച്ഡിഎഫ്‌സി ലൈഫ് സഞ്ചയ് പ്ലസ് പ്ലാൻ. ഇതൊരു പരമ്പരാഗത സമ്പാദ്യ പദ്ധതിയാണ്. ഗ്യാരണ്ടീഡ് റെഗുലർ റിട്ടേണുകൾ ഇതിൽ ലഭ്യമാണ്. ഈ പ്ലാൻ ഉപയോഗിച്ച്, അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കിക്കാൻ സാധിക്കും.
പദ്ധതിയുടെ പ്രത്യേക സവിശേഷതകൾ
ആജീവനാന്ത വരുമാന ഓപ്ഷൻ ഉപയോഗിച്ച്, നിങ്ങൾക്ക് 99 വയസ്സ് വരെ ഉറപ്പായ വരുമാനം ലഭിക്കും.10,12,25,30 വർഷത്തേക്കോ 99 വർഷം വരെയോ ലംപ്‌സത്തിന്റെ രൂപത്തിലോ സ്ഥിര വരുമാനമായോ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉറപ്പുള്ള വരുമാനം തിരഞ്ഞെടുക്കാനുള്ള സൗകര്യം.
പോളിസി കാലയളവിൽ പോളിസി എടുത്തയാൾ മരണപ്പെട്ടാൽ, നോമിനിക്ക് മരണ ആനുകൂല്യം ഒറ്റത്തവണയായോ സ്ഥിരവരുമാനമായോ ലഭിക്കാനുള്ള ഓപ്ഷൻ ഉണ്ട്.1.5 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക പ്രീമിയമുള്ള പോളിസികൾക്ക് മെച്ചപ്പെടുത്തിയ ആനുകൂല്യങ്ങൾ ലഭിക്കും.
മെച്യൂരിറ്റി ആനുകൂല്യങ്ങൾ
1. ഈ ഓപ്‌ഷൻ നിങ്ങൾക്ക് 10 അല്ലെങ്കിൽ 12 വർഷത്തേക്ക് ഗ്യാരണ്ടീഡ് വരുമാനത്തിന്റെ രൂപത്തിൽ മെച്യൂരിറ്റി ആനുകൂല്യങ്ങൾ നൽകും.
2. പേഔട്ട് കാലയളവിൽ എപ്പോൾ വേണമെങ്കിലും, ഭാവിയിലെ വരുമാനം ഒറ്റത്തവണയായി സ്വീകരിക്കാനുള്ള ഓപ്‌ഷൻ നിങ്ങൾക്ക് ലഭിക്കും, അത് ഭാവിയിലെ പേയ്‌മെന്റുകളുടെ നിലവിലെ മൂല്യമായിരിക്കും, നിലവിലെ പലിശനിരക്ക് ഉപയോഗിച്ച് കണക്കാക്കിയ നിരക്കിൽ കിഴിവ് ലഭിക്കും.
3. പേഔട്ട് കാലയളവിനിടെ പോളിസി എടുത്തയാൾ മരിച്ചാൽ, പേഔട്ട് ടേം അവസാനിക്കുന്നത് വരെ തിരഞ്ഞെടുത്ത ഇൻകം പേഔട്ട് ഫ്രീക്വൻസിയും ബെനിഫിറ്റ് ഓപ്ഷനും അനുസരിച്ച് നോമിനിക്ക് ഗ്യാരണ്ടീഡ് വരുമാനം ലഭിക്കുന്നത് തുടരും.
ഡെത്ത് ബെനിഫിറ്റ്
പോളിസി കാലയളവിൽ ലൈഫ് അഷ്വേർഡ് മരണപ്പെട്ടാൽ, ഡെത്ത് അഷ്വേർഡ് തുകയ്ക്ക് തുല്യമായ ഒരു ഡെത്ത് ബെനിഫിറ്റ് നോമിനിക്ക് നൽകേണ്ടതാണ്.
മരണത്തിൽ ലഭിക്കുന്ന തുക
• വാർഷിക പ്രീമിയത്തിന്റെ 10 മടങ്ങ് അല്ലെങ്കിൽ
• അടച്ച മൊത്തം പ്രീമിയത്തിന്റെ 105%, അല്ലെങ്കിൽ
• അടച്ച പ്രീമിയങ്ങളുടെ 5% pa എന്ന നിരക്കിൽ പ്രതിവർഷം കൂട്ടുന്ന പലിശ സമാഹരണം, അല്ലെങ്കിൽ
• മെച്യൂരിറ്റിയിൽ ഉറപ്പുനൽകിയ തുക, അല്ലെങ്കിൽ
• മുഴുവൻ മരണാനന്തരം നൽകേണ്ട തുക, സം അഷ്വേർഡ് തുകയ്ക്ക് തുല്യമാണ്
ഗ്യാരണ്ടീഡ് ഇൻകം ഓപ്‌ഷനിൽ കുറഞ്ഞ ഫ്രീക്വൻസി ഇടവേളകളിൽ, അതായത് അർദ്ധ വാർഷിക, ത്രൈമാസ, പ്രതിമാസ, വാർഷിക വരുമാനം സ്വീകരിക്കുന്നതിനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.