Indian Currency: ഒരു രൂപ നാണയം വിറ്റത് 10 കോടിക്ക്, പ്രത്യേകത എന്തെന്ന് അറിയാം
ഈ അപൂർവമായ ഒരു രൂപ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നിങ്ങൾക്ക് കോടിക്കണക്കിന് രൂപ സമ്പാദിക്കാം. ഇതിനായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലേലം വിളിക്കുന്നുണ്ട്.
ന്യൂഡൽഹി: One Rupee Coin: നിങ്ങളും നാണയങ്ങൾ ശേഖരിക്കുന്നവരാണെങ്കിൽ നിങ്ങൾക്കും ഒരു കോടീശ്വരനാകാം. ഒരുപക്ഷേ നിങ്ങൾക്കറിയില്ലായിരിക്കാം നിങ്ങളുടെ ഈ ശീലം നിങ്ങളെ മിനിറ്റുകൾക്കുള്ളിൽ കോടീശ്വരനാക്കുമെന്നത്.
യഥാർത്ഥത്തിൽ നാണയങ്ങൾ ശേഖരിക്കുന്നത് ഒരു ഹോബിയാണ്. ഈ ഹോബികൾ ഉള്ള ആളുകളെ ന്യൂമിസ്മാറ്റിസ്റ്റുകൾ (Numismatist) എന്ന് വിളിക്കുന്നു. പഴയ നാണയങ്ങൾ (Old Coins) വിൽക്കുന്നതിലൂടെ ആളുകൾക്ക് ലക്ഷങ്ങളും കോടികളും ലഭിക്കുന്നുണ്ട്. ഈ നാണയങ്ങൾക്ക് ഓൺലൈൻ ലേലത്തിൽ നല്ല വില ലഭിക്കുന്നു. 1,2,5 രൂപയുടെ ഒരു നാണയത്തിനോ നോട്ടിനോ നിങ്ങൾക്ക് 10 ലക്ഷം മുതൽ 1 കോടി വരെ ലഭിക്കും.
Also Read: Two Rupee Coin: ഈ രണ്ടു രൂപയുടെ നാണയം ഉണ്ടോ? 5 ലക്ഷം രൂപ വരെ നേടാം
ഞങ്ങളുടെതന്നെ വെബ്സൈറ്റായ ഡിഎൻഎയുടെ റിപ്പോർട്ട് അനുസരിച്ച് അടുത്തിടെ നടന്ന ഒരു ഓൺലൈൻ ലേലത്തിൽ ഒരു രൂപ നാണയത്തിന് 10 കോടി ലഭിച്ചുവെന്നാണ്.
എന്തുകൊണ്ട് 10 കോടി രൂപ കിട്ടി?
10 കോടിയുടെ ലേലം നടത്തുന്ന നാണയം ആകുമ്പോൾ അത് ഒരു ചെറിയ നാണയമാകാൻ സാധ്യമല്ല അല്ലേ. ഒന്നാമതായി നാം അറിയേണ്ട കാര്യം എന്താണ് ആ നാണയം? അതിന്റെ പ്രത്യേകത എന്താണ് എന്നാണ്. ഈ നാണയം ബ്രിട്ടീഷ് ഭരണ സമയത്തുള്ളതാണ്. 1885 ലാണ് ഈ ഒരു നാണയം നിർമ്മിച്ചിരിക്കുന്നത്. ഇത്രയും പഴക്കമുള്ള നാണയമായതിനാൽ (Old Coins) നാണയങ്ങൾ ശേഖരിക്കുന്ന ആളുകൾ കണ്ണടച്ച് വില നൽകുന്നു.
Also Read: Old 25 Paisa coin: നിങ്ങളുടെ കയ്യിൽ ഈ 25 പൈസ coin ഉണ്ടോ? എന്നാൽ ഒറ്റ ക്ലിക്കിലൂടെ ലക്ഷാധിപതിയാകാം
നിങ്ങളുടെ കയ്യിലും ഈ നാണയമുണ്ടെങ്കിൽ അത് ഇതുപോലെ വിൽക്കുക
ഈ നാണയം നിങ്ങൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ഓൺലൈൻ ലേലം ക്ഷണിക്കാൻ കഴിയും. ഈ നാണയത്തിനായി നിങ്ങൾക്ക് 9 കോടി 99 ലക്ഷം രൂപ വരെ ലേലം വിളിക്കാവുന്നതാണ്. ഈ പഴയതും അപൂർവവുമായ നാണയത്തിന്, നിങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോം ആയ olx ൽ രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം, OLX- ൽ ഒരു സൗജന്യ പരസ്യം പ്രസിദ്ധീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ നാണയങ്ങൾ വാങ്ങാൻ താൽപ്പര്യമുള്ള ലേലക്കാരെ ക്ഷണിക്കാൻ കഴിയും, താൽപര്യമുള്ളവർ സ്വയം നിങ്ങളുമായി ബന്ധപ്പെടും.
നാണയ ശേഖരമുള്ളവർക്കായിരിക്കും ഇത്തരം നാണയങ്ങളുടെ ആവശ്യം
ലോകത്ത് ധാരാളം ആളുകളുണ്ട് അവർക്ക് ധാരാളം സമ്പത്തുണ്ടായിരിക്കും അവരുടെ ഹോബികളും അമൂല്യമായിരിക്കും. അവർ അപൂർവ ഇനങ്ങൾക്ക് മുഖംനോക്കാതെ തന്നെ പണം നൽകാൻ തയ്യാറാകുന്നു. DNA യുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, Indiamart.com, CoinBazar തുടങ്ങിയ വെബ്സൈറ്റുകൾ പഴയതും അപൂർവ്വവുമായ നാണയങ്ങൾക്കും നോട്ടുകൾക്കും പകരമായി ലക്ഷക്കണക്കിന് രൂപ നൽകുന്നു. നിങ്ങളുടെ പേര്, ഇ-മെയിൽ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി നിങ്ങൾക്ക് ഈ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം വാങ്ങുന്നവർ നിങ്ങളെ ബന്ധപ്പെടുകയും നിങ്ങൾക്ക് വില ചർച്ച ചെയ്യുകയും ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.