ന്യുഡൽഹി: Aadhaar Card Update: പല തവണയും മൊബൈൽ ഫോൺ മോഷണം പോകുകയോ മൊബൈൽ താഴേയ്ക്ക് വീഴുകയോ ചെയ്യുന്നതിലൂടെ സിം കാർഡ് നഷ്‌ടപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ നമ്മുക്ക് ഒരു പുതിയ സിം കാർഡ് ആവശ്യമാണ്. നേരത്തെ ഒരു പുതിയ സിം വാങ്ങുന്നതിന് ഒരു നീണ്ട പ്രക്രിയയിലൂടെ കടന്നുപോകേണ്ടിയിരുന്നു.  മാത്രമല്ല 2  മുതൽ 4 ദിവസം വരെ സമയവും എടുക്കുമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇപ്പോൾ ഒരു പുതിയ സിം കാർഡ് ആധാർ കാർഡിലൂടെ (Aadhaar Card) മാത്രമേ ലഭ്യമാകൂ.  മാത്രമല്ല ഇതിന്റെ പ്രത്യേകത എന്നു പറയുന്നത് ഈ സിം കൈയുടനെ സജീവമാകും എന്നതാണ്.  എന്നാൽ ഒരു ആധാർ കാർഡ് ഉപയോഗിച്ച് എത്ര സിമ്മുകൾ വാങ്ങാമെന്ന് നിങ്ങൾക്കറിയാമോ? അതായത് ഒരു Aadhaar Card ഉപയോഗിച്ച് സിം കാർഡ് വാങ്ങുന്നതിനുള്ള പരിധി എത്രയാണ്. ഇതിനെക്കുറിച്ച് വിശദമായി നമുക്കറിയാം.. 


Also Read: ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കും: കേന്ദ്ര സര്‍ക്കാര്‍


ഒരു ആധാർ കാർഡിൽ നിന്ന് ഇത്ര സിമ്മുകൾ എടുക്കാം


ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ അടിസ്ഥാനത്തിൽ ഒരു ആധാർ കാർഡ് ഉപയോഗിച്ച് 18 സിം കാർഡുകൾ നൽകാം എന്നാണ്.  നേരത്തെ ട്രായിയുടെ നിയമമനുസരിച്ച് ഒരു ആധാർ കാർഡ് ഉപയോഗിച്ച് ഒമ്പത് സിം കാർഡുകളായിരുന്നു (Sim Card) വാങ്ങാൻ പറ്റിയിരുന്നത്. പക്ഷേ പിന്നീട് അതിന്റെ പരിധി ഇരട്ടിയായി ഉയർത്തുകയായിരുന്നു. അതായത്  ഇപ്പോൾ 18 സിം കാർഡുകൾ വാങ്ങാം. യഥാർത്ഥത്തിൽ ബിസിനസ്സ് അല്ലെങ്കിൽ ജനങ്ങളുടെ മറ്റ് ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ പരിധി വർദ്ധിപ്പിച്ചത്.


നിങ്ങളുടെ ആധാർ നമ്പറുമായി എത്ര മൊബൈൽ നമ്പറുകൾ ബന്ധിപ്പിച്ചിരിക്കുന്നു


ഇതിനൊപ്പം നിങ്ങൾ അറിയേണ്ട മറ്റൊരു കാര്യം നിങ്ങളുടെ ആധാർ നമ്പറുമായി എത്ര മൊബൈൽ നമ്പറുകൾ ബന്ധിപ്പിച്ചിട്ടുണ്ടെന്നതാണ്.  ഇതിലൂടെ നിങ്ങൾക്ക് ഇത് മനസിലാക്കാൻ കഴിയും നിങ്ങളുടെ ആധാർ നമ്പർ ആരെങ്കിലും എവിടെയെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ ഇല്ലയോയെന്ന്.  ആധാർ കാർഡുമായി എത്ര നമ്പറുകൾ (SIM Card) ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ നിങ്ങളുടെ മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്കുചെയ്യേണ്ടത് ആവശ്യമാണ്. ഇതിനായി നിങ്ങൾ ഈ പ്രക്രിയ പിന്തുടരുക..


Also Read: 7th Pay Commission: DA പുനസ്ഥാപനത്തിനുശേഷം കേന്ദ്ര ജീവനക്കാരുടെ ശമ്പളം എത്രത്തോളം വർദ്ധിക്കും, അറിയാം 


>> ആദ്യം നിങ്ങൾ ആധാറിന്റെ വെബ്‌സൈറ്റായ UIDAI ലേക്ക് പോകുക.
>> ഇതിനുശേഷം നിങ്ങൾ ഹോം പേജിലെ Get Aadhaar ൽ ക്ലിക്കുചെയ്യുക.
>> ഇതിന് ശേഷം Download Aadhaar ൽ  ക്ലിക്കുചെയ്യുക.
>> ഇപ്പോൾ ഇവിടെ നിങ്ങൾക്ക് View More എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം.
>> ഇനി നിങ്ങൾ Aadhaar Online Service ലേക്ക് പോയി Aadhaar Authentication History പോകുക.
>> ഇനി ഇവിടെ Where can a resident chech/ Aadhaar Authentication History എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക 
>> ഇപ്പോൾ ഒരു പുതിയ ഇന്റർഫേസ് നിങ്ങളുടെ മുന്നിൽ തുറക്കും.
>> ഇവിടെ നിങ്ങൾ നിങ്ങളുടെ ആധാർ നമ്പർ നൽകി ക്യാപ്ച നൽകുക. ഇനി നിങ്ങളുടെ നമ്പറിലേക്ക് OTP അയയ്ക്കുക എന്നതിൽ ക്ലിക്കുചെയ്യുക.
>> ഇനി നിങ്ങൾ Authentication Type ൽ All തിരഞ്ഞെടുക്കുക.
>> നിങ്ങൾ‌ക്കത് കാണാൻ‌ താൽ‌പ്പര്യപ്പെടുന്നതിനാൽ‌ ഇവിടെ നിങ്ങൾ‌ നമ്പർ‌ നൽ‌കുക.
>> ഇനി ഇവിടെ നിങ്ങൾക്ക് എത്ര റെക്കോർഡുകൾ കാണാൻ ആഗ്രഹിക്കുന്നുവെന്ന് നൽകുക. 
>> ഇനി നിങ്ങൾ ഒടിപി നൽകി verify OTP യിൽ ക്ലിക്കുചെയ്യുക.
>> ഇതിനുശേഷം ഒരു പുതിയ ഇന്റർഫേസ് നിങ്ങളുടെ മുന്നിൽ തുറക്കും.  ഇവിടെ നിന്നും നിങ്ങൾക്ക് പൂർണ്ണ വിശദാംശങ്ങൾ ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക