1000 രൂപ മാറ്റിവെച്ചാൽ? മഹിളാ സമ്മാൻ സേവിംഗ്സിൽ നിങ്ങൾക്ക് എത്രരൂപ സമ്പാദിക്കാം
Mahila Samman Savings Certificate interest in Bank of Baroda: 2023-24 ലെ കേന്ദ്ര ബജറ്റിലാണ് പ്രധാനമന്ത്രി നിർമ്മല സീതാരാമൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പ്രഖ്യാപിച്ചത്
ബാങ്ക് ഓഫ് ബറോഡയിൽ സ്ത്രീകൾക്കായുള്ള കേന്ദ്ര സർക്കാരിൻറെ പുതിയ സംരംഭമായ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് (MSSC) പദ്ധതി ആരംഭിച്ചു. കാനറ ബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ശേഷം പോസ്റ്റ് ഓഫീസിനൊപ്പം ഈ സൗകര്യം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ.
2023-24 ലെ കേന്ദ്ര ബജറ്റിലാണ് പ്രധാനമന്ത്രി നിർമ്മല സീതാരാമൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പ്രഖ്യാപിച്ചത്.2 വർഷത്തെ നിക്ഷേപ പദ്ധതിയാണിത് പ്രതിവർഷം 7.5% പലിശ നിരക്കാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ ആരംഭിച്ചാൽ 2025 മാർച്ച് 31 വരെ രണ്ട് വർഷത്തേക്ക് ഈ പദ്ധതിക്ക് സാധുതയുണ്ട്.
മഹിളാ സമ്മാൻ സേവിംഗ്സ് അക്കൗണ്ട് ആർക്കൊക്കെ തുറക്കാനാകും
ബാങ്ക് ഓഫ് ബറോഡയിലെ ഉപഭോക്താക്കൾക്കും ഉപഭോക്താക്കൾ അല്ലാത്തവർക്കും സ്കീമുകൾ ആരംഭിക്കാം. ഏതൊരു സ്ത്രീക്കും സ്വന്തം പേരിൽ അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത ഒരു ഒരു പെൺകുട്ടിയുടെ പേരിൽ രക്ഷിതാവിനും അക്കൗണ്ട് തുറക്കാം എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത.
അക്കൗണ്ട് പരിധി
എംഎസ്‌എസ്‌സിക്ക് കീഴിൽ, ഒരു അക്കൗണ്ട് ഉടമയ്ക്ക് 200,000 രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുന്നത്. ഇത് തവണയായോ അല്ലെങ്കിൽ ഒരുമിച്ചോ നിക്ഷേപിക്കാം. കുറഞ്ഞത് 1,000 രൂപ അല്ലെങ്കിൽ 100 രൂപയുടെ ഗുണിതങ്ങളിലും നിങ്ങൾക്ക് നിക്ഷേപം നടത്താം. ശ്രദ്ധിക്കേണ്ട കാര്യം ഒരു വ്യക്തിക്ക് കൂടുതൽ അക്കൗണ്ടുകൾ തുറക്കണമെങ്കിൽ 3 മാസ കാലാവധി വേണം. അക്കൗണ്ട് അവസാനിപ്പിക്കുന്നതിനും ഇതേ കാലാവധിയുണ്ട്. നിങ്ങളുടെ പുതിയ അക്കൗണ്ട് തുറന്ന ദിവസം മുതലുള്ള മൂന്ന് മാസമാണ് കണക്കാക്കുന്നത്.മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ടിൽ ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ ഈടാക്കുന്നത്.
ഭാഗിക പിൻവലിക്കൽ
അക്കൗണ്ട് തുറന്ന തീയതി മുതൽ ഒരു വർഷം പൂർത്തിയാകുമ്പോൾ, യോഗ്യമായ ബാലൻസിൻറെ 40% വരെ അക്കൗണ്ട് ഉടമയ്ക്ക് ഭാഗിക പിൻവലിക്കാൻ സാധിക്കും. MSSC അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോമുകൾ എല്ലാ ബാങ്ക് ഓഫ് ബറോഡ ശാഖകളിലും ലഭ്യമാണ്. ഇനി അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ പ്രസക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും. അതല്ലെങ്കിൽ അക്കൗണ്ട് ഉടമയുടെ ജീവന് ഭീക്ഷണിയാകുന്ന രോഗമുണ്ടെങ്കിലും നിങ്ങൾക്ക് അക്കൗണ്ട് അവസാനിപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...