PM KISAN 14th Installment Released: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കർഷകരെ  സഹായിയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana) നടപ്പാക്കിയിരിയ്ക്കുന്നത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപയുടെ ധന സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Love Horoscope July 31 - August 6: പ്രണയത്തിൽ മുങ്ങിയ യാത്ര, പങ്കാളിയ്ക്കൊപ്പം നിങ്ങളുടെ ഈ ആഴ്ച എങ്ങിനെ?
 
രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 14 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.  ഈ മാസം 27ന് സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് 14-ാം ഗഡു  കൈമാറിയിരുന്നു.  


Also Read:  Opposition at Manipur: മണിപ്പൂരിലെ ശരിയായ വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിയ്ക്കൂ, ഗവർണറോട് പ്രതിപക്ഷം  
 
 രാജ്യത്തെ അർഹരായ 8.5 കോടി കർഷകർക്കായി 17,000 കോടി രൂപയുടെ ധനസഹാമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. രാജസ്ഥാനിലെ സിക്കാറിൽ നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ഇതോടെ രാജ്യത്തെ അര്‍ഹരായ കര്‍ഷകരുടെ അക്കൗണ്ടില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമായ 2000 രൂപ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി കൈമാറി. 


പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിൽ സർക്കാർ കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ പദ്ധതിയിലൂടെ മോദി സർക്കാർ ചെറുകിട നാമമാത്ര കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുകയാണ് ചെയ്യുന്നത്.  


പിഎം കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ, ആധാറുമായും എൻപിസിഐയുമായും ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലാണ് പദ്ധതിയുടെ 14-ാം ഗഡുവിന്‍റെ തുകയായ 2,000  രൂപ നല്‍കിയത്.  NPCI ലിങ്ക്ഡ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും ഇൻസ്‌റ്റാൾമെന്‍റ് സ്വീകരിക്കുന്നതിനും ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ്  ബാങ്കിൽ (IPPB) ഒരു പുതിയ  അക്കൗണ്ട് തുറക്കുന്നതിനും പ്രാദേശിക പോസ്റ്റ് ഓഫീസ് സന്ദർശിക്കാവുന്നതാണ്. ഇതുകൂടാതെ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്‍റെ സ്റ്റേറ്റ്‌മെന്‍റ്  വീട്ടിൽ ഇരുന്ന് പരിശോധിക്കാനും കഴിയും.


പിഎം കിസാന്‍റെ 14-ാം ഗഡു ഓൺലൈനായി ക്രെഡിറ്റ് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം? അതിനായി ചുവടെ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.


ഘട്ടം 1:  ഔദ്യോഗിക PM KISAN പോർട്ടൽ സന്ദർശിക്കുക - https://pmkisan.gov.in/


സ്റ്റെപ്പ് 2: ഫാർമേഴ്സ് കോർണർ എന്നതിന് താഴെയായി 'ബെനിഫിഷ്യറി സ്റ്റാറ്റസ്' എന്നതിൽ ക്ലിക്ക് ചെയ്യുക


ഘട്ടം 3: നിങ്ങളുടെ ആധാർ നമ്പർ, അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകുക 


ഘട്ടം 4: 'Get Status' ടാബിൽ ക്ലിക്ക് ചെയ്യുക


ഇതോടെ നിങ്ങളുടെ അക്കൗണ്ടില്‍ പണം എത്തിയോ ഇല്ലയോ എന്ന വിവരം നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.  


ഇനി അഥവാ അര്‍ഹാതയുണ്ടയിട്ടും പണം ലഭിച്ചില്ല എങ്കില്‍ നിങ്ങൾക്ക് 155261 അല്ലെങ്കിൽ 1800115526 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ 011-23381092 എന്ന നമ്പറിലോ ബന്ധപ്പെടാം. ഇതുകൂടാതെ, pmkisan-ict@gov.in എന്ന ഇമെയിൽ ഐഡിയിൽ മെയിൽ ചെയ്തും നിങ്ങളുടെ പ്രശ്നം പരിഹരിക്കാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.