Aadhaar Card Update: ആധുനിക ഡിജിറ്റല്‍ ഇന്ത്യയില്‍  ഒരു പൗരന്‍റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നായി ആധാര്‍ മാറിയിരിയ്ക്കുന്നു. എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഇപ്പോൾ ഈ 12 അക്ക അദ്വിതീയ തിരിച്ചറിയൽ നമ്പർ ആവശ്യമാണ് എന്ന വിവരം എല്ലാവര്‍ക്കും അറിയാം


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാർ സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ നേടുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നതിനു വരെ ഐഡന്‍റിറ്റി ഉറപ്പാക്കാൻ ഇന്ന് ആധാർ നമ്പർ നിർബന്ധമാണ്. ആധാറിന്  ഇത്രമാത്രമം പ്രാധാന്യമുള്ള സാഹചര്യത്തില്‍ ഈ രേഖയ്ക്കായി നാം നല്‍കിയിരിയ്ക്കുന്ന ഡാറ്റയെല്ലാം കൃത്യമായിരിക്കണം.  


Also Read:  PM Kisan Yojana: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു എന്ന് ലഭിക്കും? 


രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയായി ആധാര്‍ മാറിയിരിയ്ക്കുന്നു. എല്ലാവരുടെയും ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പരുമായി ലിങ്ക് ചെയ്യണം എന്നത് കേന്ദ്ര സര്‍ക്കാര്‍ വളരെ മുന്‍പേ തന്നെ നിർബന്ധമാക്കിയിട്ടുണ്ട്.  UIDAI-യിൽ നിന്നുള്ള അപ്‌ഡേറ്റുകൾ അനുസരിച്ച്, ഇത്തരത്തില്‍ മൊബൈല്‍ ലിങ്ക് ചെയ്യുന്നത് വളരെ ലളിതമായ ഒരു  പ്രക്രിയയാണ്. കൂടാതെ, നിങ്ങള്‍ പുതിയ നമ്പര്‍ എടുത്തിട്ടുണ്ടെങ്കിൽ, ആധാർ നമ്പര്‍ ഉപയോഗിച്ച് ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്.


ആധാർ കാർഡിൽ നിങ്ങളുടെ പേര്, ജനനത്തീയതി, ഫോണ്‍ നമ്പര്‍, വിലാസം, 12 അക്ക തിരിച്ചറിയൽ നമ്പർ എന്നിവ അടങ്ങിയിരിക്കുന്നു. സമയാസമയങ്ങളില്‍, UIDAI ഉപയോക്താക്കളോട് അവരുടെ ആധാർ ഡാറ്റ അവലോകനം ചെയ്യാനും അവരുടെ ഡാറ്റയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപ്‌ഡേറ്റ് ആവശ്യമെങ്കിൽ മാറ്റങ്ങൾക്ക് അപേക്ഷിക്കാനും  നിര്‍ദ്ദേശിച്ചിട്ടുണ്ട്.   


നിങ്ങള്‍ പഴയ മൊബൈല്‍ നമ്പര്‍ മാറ്റി പുതിയ നമ്പര്‍ എടുത്തുവെങ്കില്‍ അത്  നിങ്ങളുടെ ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്യേണ്ടത് അനിവാര്യമാണ്. 


ആധാർ കാർഡിലെ മൊബൈൽ ഫോൺ നമ്പർ എങ്ങനെ മാറ്റാം/അപ്‌ഡേറ്റ് ചെയ്യാം എന്ന് നോക്കാം   (Here’s how to change/update mobile phone number on Aadhaar Card) 


Unique Identification Authority of India (UIDAI) ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.


മൈ ആധാർ ഡ്രോപ്പ് ഡൗൺ ഓപ്‌ഷനു  (My Aadhaar drop down) കീഴിൽ, 'അപ്‌ഡേറ്റ്/എൻറോൾമെന്റ് സെന്ററിൽ നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക'  (Update Your Aadhaar at Update/Enrolment Center) തിരഞ്ഞെടുക്കുക.


നിങ്ങളുടെ സംസ്ഥാനവും ജില്ലയും നൽകിയോ അല്ലെങ്കിൽ നിങ്ങളുടെ പിൻ കോഡ് നൽകിയോ നിങ്ങൾക്ക് അടുത്തുള്ള ആധാർ കേന്ദ്രം തിരയാം.


അടുത്തുള്ള ആധാർ കേന്ദ്രത്തിലേക്ക് പോകുക. അപ്ഡേറ്റ് ഫോം പൂരിപ്പിക്കുക.


നിങ്ങളുടെ അപ്‌ഡേറ്റ് ഫോമിനൊപ്പം ₹50 ഫീസായി അടയ്‌ക്കേണ്ടതുണ്ട്.


യുആർഎൻ നമ്പറുള്ള ഒരു അക്‌നോളജ്‌മെന്റ് രസീത് നിങ്ങൾക്ക് നൽകും. നിങ്ങളുടെ അപേക്ഷയുടെ നില നിരീക്ഷിക്കാൻ നിങ്ങൾക്ക് നമ്പർ ഉപയോഗിക്കാം.


90 ദിവസത്തിനുള്ളിൽ നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നിങ്ങളുടെ ഡാറ്റാബേസിൽ അപ്ഡേറ്റ് ചെയ്യപ്പെടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.