PM Kisan Yojana: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു എന്ന് ലഭിക്കും?

രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കോടിക്കണക്കിന് കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 02:21 PM IST
  • പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു വിതരണം സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ ആരംഭിക്കുമെന്നാണ് സൂചന
PM Kisan Yojana: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു എന്ന് ലഭിക്കും?

PM Kisan 12th Instalment: രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കോടിക്കണക്കിന് കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.

പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2019 -ലാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 12-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍.

Also Read:  Good News for Farmers..! കര്‍ഷകര്‍ക്കായി അടിപൊളി പദ്ധതി, ഇക്കാര്യം ചെയ്‌താല്‍ മാസം 3,000 രൂപ അക്കൗണ്ടില്‍ എത്തും..!!  

അതായത്, പദ്ധതിയുടെ 12-ാം ഗഡു ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നായിരുന്നു മുന്‍പ് പുറത്തുവന്ന സൂചന. എന്നാല്‍, റിപ്പോര്‍ട്ട് അനുസരിച്ച്  12-ാം ഗഡുവിനായി കര്‍ഷകര്‍ക്ക് ഇനി ഏറെ കാത്തിരിക്കേണ്ടി വരില്ല.  അതായത്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു വിതരണം സംബന്ധിച്ച നിര്‍ണ്ണായക അറിയിപ്പ് പുറത്തുവന്നിരിയ്ക്കുകയാണ്.   

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു എന്ന് ലഭിക്കും?

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു വിതരണം സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ ആരംഭിക്കുമെന്നാണ് സൂചന. അതായത്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ  ഗുണഭോക്താക്കളുടെ കാത്തിരിപ്പ് സെപ്റ്റംബർ അവസാനത്തോടെ അവസാനിച്ചേക്കും.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിച്ച ഇ-കെവൈസിയുടെ സമയപരിധി  അഗസ്റ്റ് 31 ന് അവസാനിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ ഇപ്പോഴും ഇ-കെവൈസി പൂര്‍ത്തിയാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്ന അറിയിപ്പ് അനുസരിച്ച്  ഇ-കെവൈസി പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക്  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു  ലഭിക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News