ന്യൂഡൽഹി: പെട്രോൾ വില വർധനയോടെ രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.നേരത്തെ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് കാർ വിപണിയിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും ഇപ്പോൾ മഹീന്ദ്രയിൽ നിന്നും ഹ്യുണ്ടായിയിൽ നിന്നും ടാറ്റ കടുത്ത മത്സരമാണ് നേരിടുന്നത്. ഇതിനിടയിൽ ഹ്യുണ്ടായ് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായ ഹ്യുണ്ടായ് IONIQ 5- ഉം  ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞു. എല്ലാം കൊണ്ടും ഇതൊരു ഫീച്ചർ ലോഡഡ് കാറാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വലിയ ബുക്കിംഗാണ്  ആദ്യ രണ്ട് മാസങ്ങളിൽ തന്നെ ഈ പ്രീമിയം ഇലക്ട്രിക് കാറിന് ലഭിച്ചത്.45.95 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില, Kia EV6-നേക്കാൾ 16 ലക്ഷം രൂപ കുറച്ച് നിങ്ങൾക്ക് ഇത് വാങ്ങാം. IONIQ 5 ഇന്ത്യയിൽ മാത്രമാണ് നിർമ്മിക്കുന്നത്.


റേഞ്ചും പവറും


72.6kWh ബാറ്ററി പായ്ക്ക് ഹ്യുണ്ടായ് അയോണിക് 5-ൽ സജ്ജീകരിച്ചിട്ടുണ്ട്. ഒറ്റ ചാർജിൽ 631 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഈ കാറിന് കഴിയും. റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമേ IONIQ 5 ലഭ്യമാകൂ, അതിന്റെ ഇലക്ട്രിക് മോട്ടോർ 217hp പവറും 350Nm ടോർക്കും സൃഷ്ടിക്കുന്നു. 350kW DC ചാർജർ വഴി വെറും 18 മിനിറ്റിനുള്ളിൽ ഈ കാർ 10% മുതൽ 80% വരെ ചാർജ് ചെയ്യാം. ഈ പ്രീമിയം ഇവിയുടെ ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും പിക്‌സലേറ്റഡ് രൂപത്തിലാണ് വരുന്നത്.


സവിശേഷതകൾ


ഈ കാർ 20 ഇഞ്ച് വീലുകളോടെയാണ് വരുന്നത്, അവ എയ്‌റോ ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. ഗ്രാവിറ്റി ഗോൾഡ് മാറ്റ്, ഒപ്റ്റിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് പേൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ കാർ വാങ്ങാം. ഫീച്ചർ നോക്കിയാൽ ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ ലഭിക്കുന്നു, ഒന്ന് ഡ്രൈവർ ഡിസ്‌പ്ലേ യൂണിറ്റും മറ്റൊന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡിസ്‌പ്ലേയുമായിരിക്കും. ഇതുകൂടാതെ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ADAS ലെവൽ 2, പവർ സീറ്റുകൾ, ആറ് എയർബാഗുകൾ, വെഹിക്കിൾ-ടു-ലോഡ് ഫംഗ്ഷൻ (V2L) തുടങ്ങിയ ഫീച്ചറുകൾ ഈ കാറിൽ ലഭ്യമാണ്. വെറും 7.6 സെക്കൻഡിനുള്ളിൽ  100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.