ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പലവഴിയും തേടുകയാണ് വൻകിട കമ്പനികൾ. ഇതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുക എന്ന മാർഗം തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധർ ഉൾപ്പെടെ കമ്പനികൾക്ക് ഉപദേശം നൽകുന്നത്. ഗൂഗിളും ആമസോണും മൈക്രോസോഫ്റ്റും ഉൾപ്പെടെ സ്വീകരിച്ച കൂട്ടപിരിച്ചുവിടൽ തീരുമാനത്തിലേക്ക് ഐബിഎമ്മും എത്തിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 3,900 ജീവനക്കാരെ പിരിച്ചുവിടുന്നതായാണ് ഐബിഎം അറിയിച്ചിരിക്കുന്നത്. വാർഷിക ടാർഗറ്റിൽ എത്താൻ കഴിയാഞ്ഞതോടെ കമ്പനി ആസ്ഥിവിറ്റഴിക്കൽ നടപടി തുടങ്ങിയിരുന്നു ഇതിൻറെ ഭാഗമായാണ്  തീരുമാനമെന്ന് കമ്പനി അറിയിച്ചു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ  ഈ പിരിച്ചുവിടലുകൾ 300 മില്യൺ ഡോളർ വരെ സേവ് ചെയ്യാൻ കഴിയുമെന്നാണ്  ഐബിഎം കണക്കുകൂട്ടുന്നത്.


Also Read : PM Kisan 13th Installment: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡു എന്ന് ലഭിക്കും? 


ചില പ്രത്യേക വിഭാഗങ്ങളിൽ ഗവേഷണവും വികസനവും ലക്ഷ്യമിട്ട് കൂടുതൽ നിയമനത്തിന് കമ്പനി തയ്യാറാണെന്നാണ് കമ്പനിയുടെ ചീഫ് ഫിനാൻസിംഗ് ഓഫീസർ ജെയിംസ് കാവനോവ് പറയുന്നു.ജോലി വെട്ടിക്കുറയ്ക്കലിന്റയും ആസ്ഥി വിറ്റഴിക്കലിന്റെയും വാർത്തകൾ പുറത്ത് വന്നതോടെ വിപണിയിൽ കമ്പനിയുടെ ഓഹരികളിൽ രണ്ട് ശതമാനം ഇടിവുണ്ടായിട്ടുണ്ട്. 


സാമ്പത്തിക പ്രതിസന്ധി  രൂക്ഷമായതോടെ വിവിധ ആഗോള കമ്പനികൾ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടന്നിരുന്നു.ഇതിന്റെ ഭാഗമായി നേരത്തെ തന്നെ   നിരവധി യുഎസ് കമ്പനികൾ പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു.ആകെ തൊഴിലാളികളുടെ ആറ് ശതമാനം വെട്ടിക്കുറക്കാനാണ് സ്പോട്ടിഫൈ തീരുമാനമെടുത്തത്. 12000 പേരെ പിരിച്ചുവിട്ട് പ്രതിസന്ധി നേരിടാമെന്ന് ആൽഫാബെറ്റ് ഇങ്ക് കണക്കുകൂട്ടുന്നു. 


മൈക്രോസോഫ്റ്റിന്റെ തീരുമാനപ്രകാരം, സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ  10000 പേർക്ക് ജോലി നഷ്ടമാകും. അതേസമയം ആമസോണിൽ ജോലി ഇല്ലാതാവുന്നത് 18,000 പേർക്കാണ്. ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയും ആകെ തൊഴിൽബലത്തിന്റെ 13 ശതമാനം, അതായത് 11,000 ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇന്റൽ, HP, സെയിൽസ്ഫോഴ്സ്, സിസ്കോ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളെല്ലാം പ്രതിസന്ധി കുറയ്ക്കാൻ ജീവനക്കാരെ ഒഴിവാക്കുന്ന തിരക്കിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ