IBPS Bank Clerk 2021::  ഭാഷാ വിവാദത്തെത്തുടര്‍ന്ന്  ബാങ്ക് ക്ലർക്ക് ഒഴിവുകളിലേയ്ക്കുള്ള രജിസ്ട്രേഷൻ  താത്കാലികമായി  നിര്‍ത്തിവച്ചു.  5830  ബാങ്ക് ക്ലർക്ക് ഒഴിവുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ്  IBPS (Institute of Banking Personnel Selection) നടത്തുന്ന    ബാങ്ക് ക്ലർക്ക്  (Bank Clerk) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചത്.  ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും  മാതൃഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമായിരുന്നു അടിസ്ഥാന യോഗ്യത. 


എന്നാല്‍, ഭാഷാ വിവാദത്തെ ചൊല്ലി  രജിസ്ട്രേഷൻ  താത്കാലികമായി  നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.  


Also Read: Bank Job Alert..!: 5830 ബാങ്ക് ക്ലർക്ക് ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം


കന്നഡ ഭാഷയെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍  കര്‍ണാടകയില്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ്  രജിസ്ട്രേഷൻ  നിര്‍ത്തിവച്ചത്.  പ്രാദേശിക ഭാഷകളിൽ IBPS പരീക്ഷ നടത്തണമെന്ന ആവശ്യം പരിശോധിക്കാൻ ഒരു സമിതി രൂപീകരിച്ചു, 15 ദിവസത്തിനുള്ളിൽ  ഈ സമിതി  റിപ്പോർട്ട് സമർപ്പിക്കും. അതുവരെ IBPS Clerk 2021 എല്ലാ പ്രക്രിയകളും നിർത്തിവയ്ക്കുമെന്ന് ധന മന്ത്രാലയം പുറത്തുവിട്ട  അറിയിപ്പില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.