New Delhi: ഒരു ബാങ്ക് ജോലി സപ്നം കാണാത്തവര്‍ വിരളമാണ്. അത്തരക്കാര്‍ക്കായി സുവര്‍ണാവസരം. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ബാങ്ക് ജോലി നേടാന്‍ IBPS അവസരമൊരുക്കുന്നു. .
IBPS (Institute of Banking Personnel Selection) നടത്തുന്ന ബാങ്ക് ക്ലർക്ക് (Bank Clerk) പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. കൂടാതെ, മാതൃഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
11 ബാങ്കുകളിലായി 5830 ബാങ്ക് ക്ലർക്ക് ഒഴിവുകളാണ് ഉള്ളത്. 20നും 28നും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം.
Also Read: വൻ പ്രഖ്യാപനവുമായി TATA Consultancy Services; 40,000ലേറെ പേർക്ക് ജോലി
ഓൺലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ibpsonline.ibps.in വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
പ്രിലിമിനറി, മെയിൻ പരീക്ഷകള്‍ക്ക് ശേഷമാണ് സെലക്ഷന് നടക്കുക. ദേശസാൽകൃത ബാങ്കുകളിലാണ് നിയമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA