തിരുവനന്തപുരം: നിങ്ങൾ സർക്കാരിൻറെ  ആശ്വാസ കിരണം പദ്ധതി ഗുണഭോക്താവാണോ നിങ്ങളുടെ അക്കൗണ്ടിൽ  7800 രൂപ എത്തിയോ? സംസ്ഥാനത്ത് ആവശ്യമായ രേഖകൾ എത്തിച്ച മുഴുവൻ ആശ്വാസ കിരണം പദ്ധതി ഗുണഭോക്താക്കൾക്കും 13 മാസത്തെ ധനസഹായം ഒരുമിച്ച് നൽകിയതായി സാമൂഹ്യനീതി വകുപ്പ് മന്ത്രി കൂടിയായ ആർ ബിന്ദു അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ ഗുണഭോക്താവിനും 7800 രൂപ വീതമാണ് ലഭിക്കുക. ധനസഹായം എത്തിക്കാൻ 15 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ വിധം കിടപ്പിലായ രോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്നവർക്ക് സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ് ആശ്വാസ കിരണം. 
ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആധാർ വിവരങ്ങൾ എന്നിവ കൈമാറിയ വിവിധ ജില്ലകളിലുള്ളവർക്കാണ് 13 മാസത്തെ പദ്ധതി ആനുകൂല്യം നൽകിയത്.


ആർക്കൊക്കെ


മുഴുവൻ സമയ പരിചാരകൻറെ സേവനം ആവശ്യമുള്ള കിടപ്പിലായ രോഗികൾ, പ്രായാധിക്യത്താൽ കിടപ്പിലായവർ, നൂറുശതമാനം അന്ധത ബാധിച്ചവർ, തീവ്ര മാനസിക രോഗമുള്ളവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയവ ബാധിച്ചവർ എന്നിവരെ പരിചരിക്കുന്നവർക്കാണ് ആശ്വാസ കിരണം പദ്ധതിയുടെ തുക ലഭിക്കുക.


ഒരു ദിവസം 20 രൂപ പ്രകാരം പ്രതിമാസം 600 രൂപയാണ് നൽകുക. എന്നാൽ കുറച്ചധികം മാസങ്ങളായി പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു. ബജറ്റിൽ 2023-24 സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതമായി 54 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൻറെ ഭാഗമായാണ് കുടിശ്ശിക തീർത്തത്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.