Import Duty on Gold Silver: സ്വര്‍ണം, വെള്ളി വില ഇനിയും കൂടും, ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച് കേന്ദ്രം
Import Duty on Gold Silver: സ്വർണത്തിന്‍റെയും വെള്ളിയുടെയും വിലയേറിയ ലോഹ നാണയങ്ങളുടെയും ഇറക്കുമതി തീരുവയാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത് രാജ്യത്ത് സ്വര്‍ണം വെള്ളി വിലയെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല
Import Duty on Gold Silver: ഇടക്കാല ബജറ്റിനു മുന്‍പ് വലിയ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. സ്വർണ്ണത്തിന്‍റേയും വെള്ളിയുടെയും ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ഇടക്കാല ബജറ്റിന് മുമ്പുതന്നെ സ്വർണത്തിന്‍റേയും വെള്ളിയുടെയും കാര്യത്തിൽ വലിയ തീരുമാനമെടുത്ത ധനമന്ത്രാലയം സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാൻ തീരുമാനിച്ചു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ സർക്കാർ 12.50 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി. പുതിയ നിരക്കുകൾ 2024 ജനുവരി 22 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്.
Also Read: Ram Temple: രാമക്ഷേത്രത്തില്‍ ഭക്തരുടെ കനത്ത തിരക്ക്!! വീഡിയോ വൈറല്‍
സ്വർണത്തിന്‍റെയും വെള്ളിയുടെയും വിലയേറിയ ലോഹ നാണയങ്ങളുടെയും ഇറക്കുമതി തീരുവയാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത് രാജ്യത്ത് സ്വര്‍ണം വെള്ളി വിലയെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം, ഇന്ത്യയിൽ സ്വർണ്ണത്തിന്‍റെ വില അന്താരാഷ്ട്ര ബെഞ്ച്മാർക്ക് വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്.
സ്വർണ്ണം, വെള്ളി, വജ്രം, നിറമുള്ള രത്നങ്ങൾ എന്നിവയ്ക്കായി ഇന്ത്യ ഇറക്കുമതിയെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഇറക്കുമതി തീരുവ കൂട്ടിയത് സ്വര്‍ണ വില വര്‍ദ്ധിക്കുന്നതിന് വഴിതെളിക്കും. ഇറക്കുമതി തീരുവയുടെ വർദ്ധനവ് അതിന്‍റെ വിപണി വിലയെയും സാരമായി ബാധിക്കും. ഇതിനോടകം ഉയര്‍ന്ന നിലയില്‍ നില കൊള്ളുന്ന സ്വര്‍ണത്തിന് മറ്റൊരു കുതിപ്പിനുള്ള അവസരമാണ് കേന്ദ്ര തീരുമാനം നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.