Special FD Schemes Deadline: രാജ്യത്തെ ചില ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കായി ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകള്‍ ഈ പട്ടികയില്‍പ്പെടുന്നു. ഈ 3 ബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Weekly Career Horoscope December 11-17: വിജയം ഈ രാശിക്കാരുടെ കൈത്തുമ്പില്‍!! ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?  
 
എസ്ബിഐ അമൃത് കലാഷ് (400 ദിവസം) സ്ഥിര നിക്ഷേപ പദ്ധതി, ഐഡിബിഐ ഉത്സവ്സ്ഥിര നിക്ഷേപ പദ്ധതി, ഇന്ത്യൻ ബാങ്കിന്‍റെ ഐഎൻഡി സൂപ്പർ 400 ഡേയ്സ് സ്കീം എന്നിവയാണ് ഈ സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍. എന്നാല്‍ ഈ പദ്ധതികള്‍ സംബന്ധിച്ച ഒരു പ്രധാന കാര്യം ഉപയോക്താക്കള്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.  


Also Read:  Bank Of India: ബാങ്ക് ഓഫ് ഇന്ത്യ നാരി ശക്തി സേവിംഗ്സ് അക്കൗണ്ട്, സവിശേഷതകളും ആനുകൂല്യങ്ങളും അറിയാം 
 
അതായത്, ഈ സ്ഥിര നിക്ഷേപ പദ്ധതികളില്‍ ചേരുവാനുള്ള സമയ പരിധി അവസാനിക്കുകയാണ്.  ഈ സ്പെഷ്യല്‍  സ്ഥിര നിക്ഷേപ പദ്ധതികളില്‍ ചേരുവാനുള്ള നിലവിലെ സമയപരിധി ഡിസംബർ 31 ആണ്. താൽപ്പര്യമുള്ള മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് ഉയർന്ന പലിശ നിരക്ക് നേടുന്നതിന് അവരുടെ പണം ഈ സ്കീമുകളിൽ നിക്ഷേപിക്കാം. 


മുതിർന്ന പൗരന്മാർക്കും സ്ഥിരം ഉപഭോക്താക്കൾക്കും അവരുടെ നിക്ഷേപത്തിൽ മികച്ച വരുമാനം ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിനായി തിരഞ്ഞെടുത്ത കാലയളവിലേക്ക് ബാങ്കുകൾ അവതരിപ്പിച്ച പദ്ധതികളാണ് ഇത്തരം സ്ഥിര നിക്ഷേപങ്ങള്‍. എന്നിരുന്നാലും, പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് ബാങ്കുകൾ പിന്നീട് സമയപരിധി പലതവണ പരിഷ്കരിച്ചിരുന്നു. 


നിലവിൽ, എസ്ബിഐ അമൃത് കലാഷ് (400 ദിവസം) എഫ്ഡി സ്കീം, ഐഡിബിഐ ഉത്സവ് എഫ്ഡി സ്കീം, ഇന്ത്യൻ ബാങ്കിന്‍റെ IND സൂപ്പർ 400 ഡേയ്സ് സ്കീം എന്നിവയിൽ നിക്ഷേപിക്കാനുള്ള നിലവിലെ സമയപരിധി ഡിസംബർ 31 ആണ്.


എസ്ബിഐ അമൃത് കലാഷ് (400 ദിവസം) എഫ്ഡി സ്കീം (SBI Amrit Kalash (400 Days) FD Scheme)


400 ദിവസത്തെ കാലാവധിയുള്ള എസ്‌ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്‌കീമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്. 400-ദിന കാലയളവിലെ പ്രത്യേക നിക്ഷേപ പദ്ധതി 7.10% ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർ, ജീവനക്കാർ, സ്റ്റാഫ് പെൻഷൻകാർ എന്നിവർക്ക് അവരുടെ വിഭാഗങ്ങൾക്ക് ബാധകമായ അധിക പലിശ നിരക്കുകൾക്ക് അർഹതയുണ്ട്.


ഐഡിബിഐ ഉത്സവ് എഫ്ഡി (IDBI Utsav FD For 375 Days And 444 Days)


ഐഡിബിഐ ബാങ്ക് അവതരിപ്പിച്ചിരിയ്ക്കുന്ന ഐഡിബിഐ ഉത്സവ് എഫ്ഡി രണ്ട് വ്യത്യസ്ത കാലയളവില്‍ ലഭ്യമാണ്.  375 ദിവസം 444 ദിവസം എന്നീ കാലയളവിലുള്ള ഈ സ്കീമില്‍ ചേരുവാനുള്ള സമയപരിധി ഡിസംബർ 31 2023 ന് അവസാനിക്കും. ഐഡിബിഐ ബാങ്ക്  ജനറൽ / എൻആർഇ / എൻആർഒ പൊതുജനങ്ങൾക്ക് 375 ദിവസത്തേക്ക് 7.10% പലിശയും മുതിർന്ന പൗരന്മാർക്ക് 7.60% പലിശയും നൽകുന്നു. ഇത് 444 ദിവസത്തേക്ക് ജനറൽ / എൻആർഇ / എൻആർഒ പൊതുജനങ്ങൾക്ക് 7.25%  പലിശയും മുതിർന്ന പൗരന്മാർക്ക് 7.75% പലിശയും വാഗ്ദാനം ചെയ്യുന്നു.


ഇന്ത്യൻ ബാങ്കിന്‍റെ IND സൂപ്പർ 400 ഡെയ്സ് (Indian Bank's IND SUPER 400 Days) 


ഇന്ത്യൻ ബാങ്കിന്‍റെ IND SUPER 400 DAYS ഒരു പ്രത്യേക ടേം ഡെപ്പോസിറ്റ് ആണ്. "IND SUPER 400 DAYS" FD/MMD രൂപത്തിൽ 400 ദിവസത്തെ നിശ്ചിത മെച്യൂരിറ്റി കാലയളവിനൊപ്പം ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് കുറഞ്ഞത് 10,000 രൂപയും പരമാവധി തുക 2  കോടിയിൽ താഴെയും നിക്ഷേപിക്കാം. 03.11.2023 മുതൽ 31.12.2023 വരെ പൊതുജനങ്ങൾക്ക്  7.25%  പലിശ നിരക്ക് ലഭിക്കും. എന്നാല്‍, മുതിർന്ന പൗരന്മാര്‍ക്ക്  7.75% ആണ് പലിശ നിരക്ക്. സൂപ്പർ സീനിയർ സിറ്റിസൺ 8.00% പലിശ നിരക്ക് ലഭിക്കും.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.