Mahila Samman Saving Certificate: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഒരു പ്രധാന നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ് (Mahila Samman Saving Certificate - MSSC). സ്ത്രീകള്‍ക്ക് മാത്രമായുള്ള ഈ പദ്ധതിയുടെ കാലാവധി 2 വര്‍ഷമാണ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  PAN-Aadhaar Linking Deadline: പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന ദിവസം ഇന്ന്


പദ്ധതി പ്രഖ്യാപിച്ച അവസരത്തില്‍, ഏപ്രില്‍ 1ന് അതായത് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി ആരംഭിക്കുമെന്നും രാജ്യത്തെ എല്ലാ പോസ്റ്റ്‌ ഓഫീസുകള്‍ വഴിയും  സ്ത്രീകള്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ അവസരം ലഭിക്കും എന്നുമായിരുന്നു പ്രഖ്യാപനം.


Also Read:  Congress Vs PhonePe: ഫോൺ പേയ്ക്ക് BJPയുമായി ബന്ധം, നിയമ നടപടി മുന്നറിയിപ്പിനോട് പ്രതികരിച്ച് കോൺഗ്രസ്


എന്നാല്‍, ഇപ്പോള്‍ കേന്ദ്ര ധനമന്ത്രാലയം ഈ പദ്ധതി സംബന്ധിക്കുന്ന പുതിയ ഒരു അറിയിപ്പ് പുറത്തു വിട്ടിരിയ്ക്കുകയാണ്. അതായത്, ഇനി മുതല്‍ ബാങ്കുകള്‍ വഴിയും സ്ത്രീകള്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ അവസരം ലഭിക്കും.   
  
കേന്ദ്ര ധനമന്ത്രാലയം നല്‍കുന്ന അറിയിപ്പ് പ്രകാരം, ഏറ്റവും പുതിയ ചെറുകിട സമ്പാദ്യ പരിപാടിയായ മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ്  അക്കൗണ്ടുകൾ ഇനി 12 പൊതുമേഖലാ ബാങ്കുകളിലും 4 സ്വകാര്യമേഖലാ ബാങ്കുകളിലും തുറക്കാന്‍ സാധിക്കും. മുന്‍പ് ഈ പദ്ധതി പോസ്‌റ്റോഫീസുകളിലൂടെ മാത്രമേ ആരംഭിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 
 
കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ സമീപകാല അറിയിപ്പ് പ്രകാരം, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ബാങ്ക് എന്നിവയിലും മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, 2023-ന് അപേക്ഷിക്കാം. 


"എല്ലാ പൊതുമേഖലാ ബാങ്കുകളിലും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ബാങ്ക് എന്നിവയിലും മഹിളാ  സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് ആരംഭിക്കുന്നതിന് അനുമതി നൽകുമെന്ന് കേന്ദ്ര സർക്കാർ ഇതിനാൽ വ്യക്തമാക്കുന്നു", ഔദ്യോഗിക ഗസറ്റിൽ ഇപ്രകാരം വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു.  


എന്താണ് മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ് (What is Mahila Samman Saving Certificate?)


കൂടുതൽ സ്ത്രീകളെ പണം നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, 2023 ലെ ബജറ്റിൽ സ്ത്രീകൾക്കായി ഒറ്റത്തവണ സേവിംഗ്സ് പദ്ധതിയായ മഹിളാ സമ്മാന്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് കേന്ദ്രം പ്രഖ്യാപിച്ചു. "ആസാദി കാ അമൃത് മഹോത്സവ്" ന്‍റെ ഭാഗമായാണ് സ്ത്രീകള്‍ക്കായി ഈ പദ്ധതി പ്രഖ്യാപിച്ചത്. 


മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതി വിശദാംശങ്ങൾ  (Mahila Samman Saving Certificate deatils)


7.5% എന്ന  സ്ഥിര പലിശ നിരക്ക് ആണ് ഈ പദ്ധതിയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ട് വർഷത്തെ കാലാവധിയാണ് ഈ പദ്ധതിയ്ക്ക് ഉള്ളത്. നിക്ഷേപ പരിധി 2 ലക്ഷമാണ്. ഇതില്‍ ഭാഗിക പിൻവലിക്കലും നിക്ഷേപ തിരഞ്ഞെടുപ്പുകളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. 


മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ്  പലിശ നിരക്ക്  (What is Mahila Samman Saving Certificate Interest Rate?)


പ്രതിവർഷം 7.5% പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പലിശ ത്രൈമാസ അടിസ്ഥാനത്തിൽ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും കോമ്പൗണ്ട് ചെയ്യുകയും ചെയ്യും.  


മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ് ആരംഭിക്കാന്‍ വേണ്ട യോഗ്യത (Eligibility to open Mahila Samman Saving Certificate?)


ഈ പദ്ധതിയ്ക്ക് കീഴില്‍ അക്കൗണ്ട് തുറക്കാൻ ഒരു സ്ത്രീക്ക് സ്വന്തം പേരിലോ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാവിന്‍റെ പേരിലോ അപേക്ഷിക്കാം.   


മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ് ആരംഭിക്കാന്‍ ആവശ്യമായ രേഖകൾ (Documents required to open Mahila Samman Saving Certificate)


നിക്ഷേപകർക്ക് അവരുടെ പാൻ കാർഡുകളുടെ പകർപ്പ്, ആധാർ കാർഡ്, ഡെപ്പോസിറ്റ് തുകയുടെ ചെക്ക് എന്നിവയുമായി അവരുടെ പ്രാദേശിക പോസ്റ്റ് ഓഫീസുകളിലോ തിരഞ്ഞെടുത്ത ബാങ്കുകളിലോ പോയി പദ്ധതിയിൽ നിക്ഷേപം നടത്താം.


മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ് നിക്ഷേപ പരിധി (Mahila Samman Saving Certificate tenure)


ഒരു സാമ്പത്തിക വർഷത്തിലെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിക്ഷേപ തുക യഥാക്രമം 1,000, 2 ലക്ഷം രൂപയാണ്. ഒരു വർഷത്തിനു ശേഷം ചില കുറഞ്ഞ പിഴ ചാർജുകളോടെ നേരത്തെ പിൻവലിക്കാനും സ്കീം അനുവദിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.