PAN-Aadhaar Linking Deadline: പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന ദിവസം ഇന്ന്

PAN-Aadhaar Linking Deadline: പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുന്നത് പിന്നീട് സാമ്പത്തിക നടപടികള്‍ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർണായകമാണ്. നിലവിലെ സമയപരിധിക്കുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 11:26 AM IST
  • നികുതിദായകർക്ക് പാന്‍ ആധാര്‍ ലിങ്ക് ചെയ്യാന്‍ കുറച്ച് സമയം കൂടി നൽകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സമയ പരിധി നീട്ടി നല്‍കിയത് എന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.
PAN-Aadhaar Linking Deadline: പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന ദിവസം ഇന്ന്

PAN-Aadhaar Linking Deadline: രാജ്യത്തെ ലക്ഷക്കണക്കിന് പാൻ കാർഡ് ഉടമകൾക്ക് ഏറെ ആശ്വാസം നല്‍കിക്കൊണ്ട് മാര്‍ച്ച്‌ മാസത്തില്‍ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായനികുതി വകുപ്പ് ( Income Tax Department) നീട്ടി നല്‍കിയിരുന്നു. അതനുസരിച്ച് പാന്‍ - ആധാര്‍ ലിങ്ക് ചെയ്യുവനുള്ള അവസാന തിയതി ഇന്ന്  (ജൂണ്‍ 30) അവസാനിക്കും.

Also Read:  Khatu Shyam Temple: കീറിയ ജീൻസും കുട്ടിപ്പാവാടയും വേണ്ട, നിര്‍ദ്ദേശവുമായി ഉത്തര്‍ പ്രദേശിലെ ഖാട്ടു ശ്യാം ക്ഷേത്രം

നികുതിദായകർക്ക് പാന്‍ ആധാര്‍ ലിങ്ക് ചെയ്യാന്‍ കുറച്ച് സമയം കൂടി നൽകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സമയ പരിധി നീട്ടി നല്‍കിയത് എന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ അതായത്, ഇന്ന് രാത്രി 12 മണിയ്ക്ക് മുന്‍പായി പാൻ-ആധാർ ലിങ്ക് ചെയ്യാത്ത സാഹചര്യത്തില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും എന്നാണ് ആദായനികുതി വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശത്തില്‍ പറയുന്നത്. 

Also Read:  Monthly Horoscope July 2023: ജൂലൈ മാസം നിങ്ങൾക്ക് എങ്ങനെയായിരിക്കും? ഏതൊക്കെ രാശിക്കാര്‍ ജാഗ്രത പാലിക്കണം? മാസ രാശിഫലം അറിയാം  

പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുന്നത് പിന്നീട് സാമ്പത്തിക നടപടികള്‍ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം. നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർണായകമാണ്. നിലവിലെ സമയപരിധിക്കുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) 2022 മാർച്ച് 31 മുതൽ പാൻ-ആധാർ ലിങ്ക് (Pan Aadhaar Link) ചെയ്യുന്നതിനുള്ള സമയപരിധി പലതവണ മാറ്റിവച്ചിരുന്നു. എന്നാല്‍, ഇത്തവണ CBDT ഈ സമയപരിധി വീണ്ടും നീട്ടുമോ എന്ന കാര്യത്തില്‍ ഇതുവരെ സൂചനകള്‍ ലഭിച്ചിട്ടില്ല.  അതിനാല്‍, ഇതുവരെ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് ഈ നടപടി പൂര്‍ത്തിയാക്കണം എന്ന് ആദായനികുതി വകുപ്പ് നിര്‍ദ്ദേശിക്കുന്നു. 

സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഈ രണ്ട് പ്രധാന രേഖകളും ബന്ധിപ്പിക്കാത്ത ആളുകൾക്ക് 1,000 രൂപ പിഴയടക്കണം. സൗജന്യമായി ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി  2022 മാർച്ച് 31-ന് അവസാനിച്ചിരുന്നു. അതിനുശേഷം  500 രൂപ പിഴ ഈടാക്കിയിരുന്നു. ഇപ്പോള്‍ ആ തുക 1,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 

പാന്‍ ആധാര്‍ എങ്ങിനെ ലിങ്ക് ചെയ്യാം?  ( How to link PAN and Aadhaar easily?) 

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ അറിയാം.    

1.www.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 
2.PAN നമ്പര്‍ നല്‍കുക

3. ആധാര്‍ നമ്പര്‍ നല്‍കുക

4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.

4. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.

5 View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക ... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News