ITR Refund: നിങ്ങളുടെ ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എന്താണ്? ഓൺലൈനായി പരിശോധിക്കാം
ITR Refund status: ഐടിആർ ഫയൽ ചെയ്ത് 10 ദിവസത്തിന് ശേഷം നികുതിദായകർക്ക് ഐടിആർ റീഫണ്ട് നില പരിശോധിക്കാൻ സാധിക്കും.
2022 ജൂലൈ 31 ആയിരുന്നു ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി. അന്നേ ദിവസം വരെ 5.82 കോടിയിലധികം ആളുകളാണ് ഐടിആർ ഫയൽ ചെയ്തത്. ഫയൽ ചെയ്യാത്തവർക്ക് പിഴയോട് കൂടി ഡിസംബർ വരെ ചെയ്യാനുള്ള അവസരമുണ്ട്. ഐടിആർ ചെയ്ത ആളുകൾ ഐടിആർ റീഫണ്ടിനെ കുറിച്ച് അറിഞ്ഞിരിക്കണം. ഐടിആർ ഫയൽ ചെയ്ത് 10 ദിവസത്തിന് ശേഷം നികുതിദായകർക്ക് ഐടിആർ റീഫണ്ട് നില പരിശോധിക്കാൻ സാധിക്കും. ഔദ്യോഗിക വെബ്സൈറ്റായ incometaxindiaefiling.gov.in, നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (NSDL) ഇ-ഗവേണൻസ് വെബ്സൈറ്റായ tin.tin.nsdl.com എന്നിവ വഴി നികുതിദായകർക്ക് ITR റീഫണ്ട് നില പരിശോധിക്കാവുന്നതാണ്.
ഐടിആർ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാനുള്ള ഘട്ടങ്ങൾ
ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക
നിങ്ങളുടെ യൂസർ ഐഡിയും (പാൻ) പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക,
'ആദായ നികുതി റിട്ടേണുകൾ' തിരഞ്ഞെടുത്തതിന് ശേഷം 'ഫയൽ ചെയ്ത റിട്ടേണുകൾ കാണുക' ടാബിൽ ക്ലിക്ക് ചെയ്യുക
"വിശദാംശങ്ങൾ കാണുക" (View Details) എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുമ്പോൾ ഐടിആർ വിശദാംശങ്ങൾ നിങ്ങളുടെ സ്‌ക്രീനിൽ ദൃശ്യമാകും
"നികുതി റീഫണ്ടുകളുടെ സ്റ്റാറ്റസ്" ടാബ് പരിശോധിക്കുക.
Also Read: ITR Filing: ശരിയായ ഫോം തിരഞ്ഞെടുക്കാം, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പാൻ നമ്പർ ഉപയോഗിച്ച് ITR റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാം.
NSDL വെബ്സൈറ്റ് സന്ദർശിക്കുക - https://tin.tin.nsdl.com/oltas/servlet/RefundStatusTrack
നിങ്ങളുടെ പാൻ നമ്പർ നൽകുക
മൂല്യനിർണ്ണയ വർഷം (AY) 2022–2023
'സമർപ്പിക്കുക' (Submit) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
തുടർന്ന് കമ്പ്യൂട്ടർ സ്‌ക്രീനിൽ നിങ്ങളുടെ ഐടിആർ റീഫണ്ട് സ്റ്റാറ്റസ് പ്രദർശിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...