Income Tax Return Filing: 2021- 2022 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി 18 ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ. ജൂലൈ 31 ആണ് ആദായ നികുതി ഫയൽ ചെയ്യാനുള്ള അവസാന തിയതി. 2021-22 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ 2022-23 വര്‍ഷമാണ് അസസ്‌മെന്റ് ഇയര്‍ ആയി നല്‍കേണ്ടത്. അവസാന നിമിഷം വരെ കാത്തിരുന്ന് പിഴവുകൾ വരുത്താതെ എത്രയും വേഗം റിട്ടേൺ ഫയൽ ചെയ്യുന്നതാണ് മികച്ച തീരുമാനം. ആദായ നികുതി ഫയൽ ചെയ്യുമ്പോൾ വരുമാന സ്രോതസ്, മൊത്തം നികുതി വിധേയമായ വരുമാനം, വരുമാനത്തിന്റെ ഉത്ഭവം, ആസ്തികൾ തുടങ്ങിയവയെ അടിസ്ഥാനമാക്കി വേണം നിങ്ങൾ ഐടിആർ ഫോമുകൾ തിരഞ്ഞെടുക്കാൻ. 2022-23 വർഷത്തേക്കുള്ള ഐടിആർ ഫോമുകളിൽ കാര്യമായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഐടിആർ ഫോം തിരഞ്ഞെടുക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ ഫോം ഒരിക്കലും മാറിപ്പോകാൻ പാടില്ല. കാരണം, നിങ്ങൾ ഏത് വരുമാന വിഭഗത്തിൽ ഉൾപ്പെടുന്ന ആളാണോ അത് അനുസരിച്ചുള്ള ഫോം വേണം തിരഞ്ഞെടുക്കാൻ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) വിജ്ഞാപനം ചെയ്ത ഏഴ് ഫോമുകളിൽ ഐടിആർ 1 മുതൽ ഐടിആർ 4 വരെയുള്ള ഫോമുകളിൽ ഏതെങ്കിലും ഒന്നാണ് ശമ്പള വരുമാനക്കാർ തിരഞ്ഞെടുക്കേണ്ടത്. ഓരോ ശമ്പള വരുമാനക്കാർക്കും വ്യത്യസ്ത ഫോമുകളാണ് ഉള്ളത്. ശമ്പളത്തിന് പുറമെ മറ്റ് വരുമാനങ്ങള്‍ കൂടി ഉള്ളതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. ഫോമുകളുടെ വിശദാംശങ്ങള്‍ ഇനി പറയുന്നു.
ഐടിആര്‍ 1
50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് ഐടിആർ 1 ഫോമിൽ റിട്ടേൺ ഫയൽ ചെയ്യേണ്ടത്. ശമ്പളം, പെന്‍ഷന്‍, ഒരു ഹൗസ് പ്രോപ്പർട്ടി, പലിശ, കുടുംബ പെന്‍ഷന്‍, ഡിവിഡന്‍ഡ്, 5,000 രൂപ വരെ കാര്‍ഷിക വരുമാനം തുടങ്ങിയ മാര്‍ഗങ്ങളില്‍ നിന്ന് വരുമാനമുള്ളവർ എന്നിവരാണ് ഐടിആർ 1 തിരഞ്ഞെടുക്കേണ്ടത്. 50 ലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനം ഉള്ളവരും ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് അടയ്ക്കേണ്ടവരും ഐടിആര്‍ 1ല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യരുത്. ശമ്പളം കൂടാതെ ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമുള്ളവരും ഈ ഫോം തിരഞ്ഞെടുക്കാൻ പാടില്ല.
സെക്ഷൻ 89എയുടെ കീഴിൽ വരുന്ന കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, യുകെ, നോർത്തേൺ അയർലൻഡ് എന്നീ രാജ്യങ്ങളിൽ പരിപാലിക്കുന്ന റിട്ടയർമെന്റ് ബെനിഫിറ്റ് അക്കൗണ്ടുകളെക്കുറിച്ചുള്ള വിശദാംശങ്ങളും ഐടിആർ ഫോം 1ന് ആവശ്യമാണ്. ഈ തുക നെറ്റ് സാലറിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. മറ്റ് വിദേശ രാജ്യങ്ങളിൽ പരിപാലിക്കുന്ന റിട്ടയർമെന്റ് അക്കൗണ്ടുകളിൽ നിന്നുള്ള വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങളും ഫോമിന് ആവശ്യമാണ്. ഐടിആർ 2 ഫോമിനും ഇത് ബാധകമാണ്.
Also Read: ITR Filling : ഐടിആർ ജൂലൈ 31ന് മുമ്പ് സമർപ്പിക്കൂ; ഈ 5 ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും
ഐടിആര്‍ 2
വാര്‍ഷിക വരുമാനം 50 ലക്ഷം രൂപയില്‍ കൂടുതലുള്ള, ഫോം ഐടിആര്‍ 1ല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അര്‍ഹത ഇല്ലാത്ത പ്രോഫിറ്റ്‌സ് ആന്‍ഡ് ഗെയിന്‍സ് ഓഫ് ബിസിനസ് ഓര്‍ പ്രൊഫഷന്‍ എന്ന വിഭാഗത്തില്‍ വരുമാനമൊന്നും ഇല്ലാത്തവരാണ് ഐടിആര്‍ 2 തിരഞ്ഞെടുക്കേണ്ടത്. ക്യാപിറ്റല്‍ ഗെയിന്‍സ് ഉള്ളവരും ഐടിആര്‍ 2 ഫോം തിരഞ്ഞെടുക്കണം. ലോട്ടറി അടിച്ചവരും ഈ ഫോം ഉപയോഗിക്കണം. ഒന്നിലധികം ഹൗസ് പ്രോപ്പർട്ടി, വിദേശ വരുമാനവും, വിദേശ ആസ്തികളും ഉൾപ്പെടെയുള്ളവയിൽ നിന്നുല്ള വരുമാനമുള്ളവരും ഐടിആര്‍ 2ല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം.
ഐടിആര്‍ 3
പ്രോഫിറ്റ്‌സ് ആന്‍ഡ് ഗെയിന്‍സ് ഓഫ് ബിസിനസ് ഓര്‍ പ്രൊഫഷന്‍ എന്ന വിഭാഗത്തില്‍ വരുമാനമുള്ളവർ ഐടിആര്‍ 3 ഫോമിൽ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഐടിആര്‍ 1, 2, 4 എന്നിവ ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്തവരും ഈ ഫോം ഉപയോഗിക്കണം. നിങ്ങൾക്ക് ITR-2-ൽ സൂചിപ്പിച്ചിരിക്കുന്ന വരുമാനമുണ്ടെങ്കിൽ ITR-3 ഫോമിൽ റിട്ടേൺ ഫയൽ ചെയ്യാം. കൂടാതെ ഏതെങ്കിലും സ്ഥാപനത്തിൽ നിങ്ങൾ പങ്കാളിയാണെങ്കിലും ITR-3 ഉപയോഗിക്കണം.
ഐടിആര്‍ 4
പ്രോഫിറ്റ്‌സ് ആന്‍ഡ് ഗെയിന്‍സ് ഓഫ് ബിസിനസ് ഓര്‍ പ്രൊഫഷന്‍ എന്ന വിഭാഗത്തില്‍ വരുമാനമുള്ളവരും ആ വരുമാനം പ്രിസംപ്റ്റീവ് ബിസിനസ് ഇന്‍കം ആയി വകുപ്പ് 44 എഡി, 44 എഡിഎ, 44 എഇ പ്രകാരം കണക്കാക്കുന്നവരും ആണ് ഐടിആർ 4 തിരഞ്ഞെടുക്കേണ്ടത്. ഈ ഫോം ഉയോഗിക്കുന്നവരുടെ വാര്‍ഷിക വരുമാനം 50 ലക്ഷം രൂപയില്‍ കൂടാനും പാടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...