ന്യൂഡൽഹി: Indian Railways: ട്രെയിൻ യാത്രക്കാർക്ക് സുപ്രധാന വാർത്ത. ഇന്നുമുതൽ റെയിൽവെ ഈ  സൗകര്യം പുനരാരംഭിച്ചിരിക്കുകയാണ്.  അത് യാത്രക്കാർക്ക് വളരെ സൗകര്യമാകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ റെയിൽവേയുടെ തീരുമാന പ്രകാരം (Indian Railways) ഇന്ന് മുതൽ അതായത് ഫെബ്രുവരി 14 മുതൽ എല്ലാ ട്രെയിനുകളിലും യാത്രക്കാർക്ക് പാകം ചെയ്ത ഭക്ഷണം നൽകാൻ തീരുമാനം എടുത്തിരിക്കുകയാണ്.  കൊറോണ പകർച്ചവ്യാധിയെത്തുടർന്ന് 2020 മാർച്ച് 23 ന് റെയിൽ‌വേ കാറ്ററിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.


Also Read: Indian Railways/IRCTC Update: 380 ട്രെയിനുകൾ റദ്ദാക്കി റെയിൽവേ


ഈ സേവനം പൂർണമായും പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തു (Decision to restore service completely)


കൊറോണ പകർച്ചവ്യാധി രാജ്യത്ത് ശരിക്കും കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകി തുടങ്ങിയിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രെയിനിൽ ഭക്ഷണം നൽകുന്നത് വീണ്ടും പൂർണ്ണമായും പുനഃസ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം വീണ്ടും നൽകാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഐആർസിടിസി  (IRCTC) ആരംഭിച്ചിട്ടുണ്ട്.  ഇന്ന് മുതൽ ഈ സേവനം ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ 80 ശതമാനം ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണത്തിനുള്ള  (Cooked Food) സൗകര്യം ഒരുക്കിയിരുന്നു.


Also Read: Viral Video: കുട്ടിയുടെ മുന്നിലെത്തി രണ്ട് ഭീമൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..!


ഡിസംബർ 21 മുതലാണ് പ്രീമിയം ട്രെയിനുകളിൽ സർവീസ് ആരംഭിച്ചത് (Service started in premium trains from December 21)


കൊറോണ കേസുകൾ കുറഞ്ഞു വരുന്നത് കണക്കിലെടുത്ത് ജനുവരി 22 വരെ 80% ട്രെയിനുകളിലും പാകം ചെയ്ത ഭക്ഷണത്തിന്റെ സേവനം ആരംഭിച്ചിരുന്നു. ഇന്ന് മുതൽ ബാക്കി ശേഷിക്കുന്ന ട്രെയിനുകളിൽ ഈ സൗകര്യം ആരംഭിച്ചു. എന്നാൽ രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണത്തിനുള്ള സൗകര്യം ഡിസംബർ 21 മുതൽ ആരംഭിച്ചിരുന്നു. റെയിൽവേയുടെ ഈ നടപടിക്ക് ശേഷം യാത്രക്കാർക്ക് വലിയ ആശ്വാസം ലഭിക്കുമെന്നതിൽ സംശയമില്ല.


Also Read: Viral Video: പൂച്ചയുടെ ഭക്ഷണം അടിച്ചുമാറ്റാൻ കാക്കയുടെ സൂത്രപണി..! വീഡിയോ വൈറൽ


ശുചീകരണത്തിനായി ഈ നടപടി സ്വീകരിച്ചിട്ടുണ്ട് (Took this step for cleaning)


സ്റ്റേഷനുകളുടെ വൃത്തിയുമായി ബന്ധപ്പെട്ട് റെയിൽവേ നേരത്തെതന്നെ ഇരട്ട തയാറെടുപ്പിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച് റെയിൽവേ പരിസരത്ത് ആരെങ്കിലും മാലിന്യം തള്ളുന്നത് കണ്ടാൽ കർശന നടപടി സ്വീകരിക്കും. ഇങ്ങനെ മാലിന്യം തള്ളുന്നവർക്കെതിരെ  National Green Tribunal കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.