Indian Railways/IRCTC Update: കോടമഞ്ഞും തണുപ്പും റെയില്‍വേയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, ഉത്തരേന്ത്യയിലെ തണുപ്പും മൂടൽമഞ്ഞും തീവണ്ടി ഗതാഗതത്തെ വളരെയധികം ബാധിക്കുന്നു.
Visibility കുറവായതിനാൽ ട്രെയിനുകളുടെ വേഗത കുറയുന്നു. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ മോശം കാലാവസ്ഥ മൂലം കഴിഞ്ഞ രണ്ട് മാസങ്ങളിലായി ട്രെയിനുകളുടെ വേഗത കുറയുകയാണ്. ഇത് ഫാസ്റ്റ്-സൂപ്പർ ഫാസ്റ്റ് ട്രെയിനുകളുടെ ടൈം ടേബിളും തകരാറിലാക്കുന്നു, ഇതുമൂലം ഒന്നുകിൽ റെയിൽവേയ്ക്ക് ട്രെയിന്‍ റദ്ദാക്കണം അല്ലെങ്കിൽ റൂട്ട് മാറ്റണം. ഈ സാഹചര്യത്തില്‍ യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ വെള്ളിയാഴ്ച 380 ട്രെയിനുകളാണ് റദ്ദാക്കിയിരിയ്ക്കുന്നത്. 4 ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിച്ചതായും 6 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ട്രെയിൻ ടിക്കറ്റ് എടുത്ത് എവിടെയെങ്കിലും യാത്ര ചെയ്യാൻ പോകുകയാണെങ്കിൽ, നിങ്ങളുടെ ട്രെയിനിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും യാത്ര തിരിയ്ക്കും മുന്‍പ് അന്വേഷിക്കുക.
ഇന്ത്യൻ റെയിൽവേയുടെ enquiry.indianrail.gov.in/mntes എന്ന വെബ്‌സൈറ്റിൽ റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് NTES മൊബൈൽ ആപ്ലിക്കേഷന്‍റെ സഹായവും തേടാം. എല്ലാ ട്രെയിനുകളുടെയും പൂർണ്ണമായ ലിസ്റ്റ് കൂടാതെ, ആവശ്യമായ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇതിലൂടെ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...