Railways Rule: ലോകത്തെ തന്നെ ഏറ്റവും വലിയ റെയിൽവേകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിന്‍ യാത്ര നടത്തുന്നത്. ഏറ്റവും സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ ഒരു യാത്രാ മാർഗമായി റെയില്‍വേ  ഇന്നും എന്നും കണക്കാക്കപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Post Office Deposits: മികച്ച പലിശ നല്‍കുന്ന 2 പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍, SBI നിക്ഷേപത്തേക്കാള്‍ നേട്ടം 


ഇന്ന് നമുക്കറിയാം ആധുനിക വത്ക്കരണത്തിന്‍റെ പാതയിലാണ് ഇന്ത്യന്‍ റെയില്‍വേ.  യാത്രക്കാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ കൂട്ടിയതിനോപ്പം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിനുകളും ഇന്ന് ഇന്ത്യയിലെ റെയില്‍ പാളങ്ങളില്‍ കാണാം. ഇത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു, എന്ന് മാത്രമല്ല, ഇതുവഴി റെയില്‍വേയുടെ പ്രചാരം വര്‍ദ്ധിക്കുകയും  ഒപ്പം വരുമാനവും വര്‍ദ്ധിക്കുന്നു. 


Also Read: Aadhaar Name Change: നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം!!


റെയില്‍വേ സമയാസമയങ്ങളില്‍ നിയമങ്ങളില്‍ മാറ്റം വരുത്താറുണ്ട്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് ഇത്. അതിനാല്‍,. ട്രെയിന്‍ യാത്രയില്‍ ഈ നിയമങ്ങള്‍ സംബന്ധിച്ച ശരിയായ ധാരണ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.


Also Read: Indian Railways: ട്രെയിന്‍ യാത്രയില്‍ സാധനങ്ങള്‍ക്ക് MRPയില്‍ അധികം പണം നല്‍കിയോ? പരാതി നല്‍കാന്‍ സാധിക്കും  
   


ട്രെയിനിൽ യാത്ര ചെയ്യുന്നത് സംബന്ധിച്ച് പല തരത്തിലുള്ള നിയമങ്ങളുണ്ട്  (Indian Railways Rule). അതുപോലെ, പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കാത്തുനിൽക്കുന്നത് സംബന്ധിച്ച് ഒരു നിയമമുണ്ട് (Waiting at Railway Station). ഒരു പക്ഷേ നിങ്ങള്‍ക്ക് ഈ നിയമം സംബന്ധിച്ച്  ധാരണ ഉണ്ടാവില്ല. എന്നാല്‍, ഈ നിയമം ടിക്കറ്റ് കൈയില്‍ ഉണ്ട് എങ്കിലും നിങ്ങളുടെ പോക്കറ്റ് കാലിയാക്കാം!!


അതായത്, ഈ നിയമങ്ങള്‍ പാലിച്ചില്ല എങ്കില്‍  നിങ്ങള്‍ക്ക് പിഴ നല്‍കേണ്ടി വരും. അതിനാൽ, ഭൂരിഭാഗം ആളുകള്‍ക്കും ധാരണ ഇല്ലാത്ത റെയിൽവേയുടെ അത്തരമൊരു നിയമത്തെക്കുറിച്ച് അറിയാം....   
 
ഒരു ട്രെയിൻ ടിക്കറ്റ് വാങ്ങിയതിന് ശേഷം നിങ്ങൾക്ക് നിരവധി സൗകര്യങ്ങൾ ലഭിക്കും എന്ന്  നമുക്കറിയാം. കൂടാതെ നിരവധി നിയമങ്ങളും നിലവിലുണ്ട്. അതുപോലെ, പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കാത്തുനിൽക്കുന്നത് സംബന്ധിച്ച് ഒരു നിയമമുണ്ട്, അത് പാലിച്ചില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടിവരും. ട്രെയിൻ കാത്തിരിപ്പ് നിയമങ്ങൾ എന്നാണ് ഈ വിഭാഗം നിയമങ്ങള്‍ അറിയപ്പെടുന്നത്.  
 
ട്രെയിന്‍ യാത്രയ്ക്ക് സമയത്തിന് മുന്‍പ് ആളുകൾ റെയിൽവേ സ്റ്റേഷനിൽ എത്താറുണ്ട്, ചിലപ്പോള്‍  ട്രെയിന്‍ പുറപ്പെടുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ആളുകള്‍ സ്റ്റേഷനില്‍ എത്തിച്ചേരാറുണ്ട് . എന്നാല്‍, നിങ്ങള്‍ക്കറിയുമോ? ടിക്കറ്റ് എടുത്തതിന് ശേഷവും പ്ലാറ്റ്ഫോമിൽ ട്രെയിന്‍ കാത്തിരിക്കുന്നതിന് സമയപരിധിയുണ്ട്, അത് പാലിച്ചില്ല എങ്കില്‍ ചിലപ്പോള്‍ കനത്ത പിഴ നൽകേണ്ടി വരും. ഇന്ത്യന്‍ റെയിൽവേയുടെ ഈ നിയമത്തെക്കുറിച്ച് അറിയാം. 


പ്ലാറ്റ്‌ഫോമിൽ കാത്തിരിക്കുന്നത് സംബന്ധിച്ച നിയമങ്ങൾ


ട്രെയിൻ ടിക്കറ്റ് എടുത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ അവിടെ സമയം ചിലവഴിക്കാന്‍ പ്രത്യേക നിയമങ്ങളുണ്ട്. നിങ്ങളുടെ ട്രെയിൻ പകൽ  സമയത്ത് ആണെങ്കിൽ, ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 2 മണിക്കൂർ മുമ്പ് നിങ്ങൾക്ക് സ്റ്റേഷനിൽ എത്തിച്ചേരാം, നിങ്ങളുടെ ട്രെയിൻ രാത്രിയിലാണ് എങ്കില്‍ ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 6 മണിക്കൂർ മുമ്പ് നിങ്ങൾക്ക് സ്റ്റേഷനിൽ എത്തിച്ചേരാം. ഇതിന് നിങ്ങളില്‍ നിന്നും പിഴ ഈടാക്കില്ല. 


അതേ സമയം, ട്രെയിൻ യാത്ര അവസാനിക്കുന്ന സമയത്തും ഈ  നിയമം  ബാധകമാണ്. യാത്ര അവസാനിച്ച ശേഷം പകൽ സമയത്ത് ഒരാൾക്ക് 2 മണിക്കൂർ സ്റ്റേഷനിൽ തങ്ങാം, രാത്രിയിൽ ഇത് 6 മണിക്കൂറാണ്. എന്നിരുന്നാലും, ഇതിനായി നിങ്ങൾ ടിക്കറ്റ്  സൂക്ഷിക്കുകയും ആവശ്യപ്പെട്ടാൽ ടിടിഇയെ കാണിക്കുകയും വേണം.


ദീർഘനേരം താങ്ങാന്‍ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കേണ്ടിവരും


നിശ്ചിത സമയത്തിനപ്പുറം റെയിൽവേ സ്റ്റേഷനിൽ തങ്ങിയാൽ അതിനായി പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കേണ്ടിവരും. അതായത്, പകൽ ട്രെയിൻ സമയം മുതൽ 2 മണിക്കൂറിൽ കൂടുതലും രാത്രി ട്രെയിൻ സമയം മുതൽ 6 മണിക്കൂറിൽ കൂടുതലും നിങ്ങൾ ഒരു സ്റ്റേഷനിൽ തങ്ങിയാല്‍  പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കുന്നത് ഉചിതമാണ്.  അല്ലെങ്കില്‍,  ടിടിഇ നിങ്ങളിൽ നിന്ന് പിഴ ഈടാക്കാം. ഇതോടൊപ്പം, പ്ലാറ്റ്ഫോം ടിക്കറ്റിന്‍റെ (Platform Ticket Rule) സാധുതയും 2 മണിക്കൂർ മാത്രമാണെന്നും ഇതിൽ കൂടുതൽ സമയം സ്റ്റേഷനില്‍ തങ്ങിയാല്‍ നിങ്ങളിൽ നിന്ന് പിഴ ഈടാക്കാമെന്നും ഓർമ്മിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.