Indian Railways Update: റെയിൽവേ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങളിൽ മാറ്റം, അക്കൗണ്ട് വെരിഫിക്കേഷൻ നിര്‍ബന്ധം
ഇന്ത്യന്‍ റെയില്‍വേ അനുദിനം മാറ്റത്തിന്‍റെ പാതയിലാണ്. നിരവധി പുതിയ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് റെയില്‍വേ യാത്രക്കാര്‍ക്കായി നടപ്പാക്കി വരുന്നത്.
Indian Railways Update: ഇന്ത്യന്‍ റെയില്‍വേ അനുദിനം മാറ്റത്തിന്‍റെ പാതയിലാണ്. നിരവധി പുതിയ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് റെയില്‍വേ യാത്രക്കാര്‍ക്കായി നടപ്പാക്കി വരുന്നത്.
നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത് പതിവാണ് എങ്കില്‍ ഈ നിയമങ്ങളും മാറ്റങ്ങളും അറിഞ്ഞിരികേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ ട്രെയിന്‍ യാത്രയില്‍ ബുദ്ധിമുട്ട് നേരിടാം.
ഇക്കാലത്ത് മിക്ക ആളുകളും ഓൺലൈനായാണ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഈയൊരു സാഹചര്യത്തില്‍ ടിക്കറ്റ് ബുക്കിംഗില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിൽ IRCTC മാറ്റം വരുത്തിയിട്ടുണ്ട്.
റെയിൽവേ നടപ്പാക്കിയ നിയമങ്ങൾ അനുസരിച്ച്, ടിക്കറ്റ് ബുക്കിംഗിനായി നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കേണ്ടതുണ്ട്. അതായത് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പായി നിങ്ങള്‍ക്ക് മൊബൈല്‍ നമ്പറിന്‍റെയും ഇ-മെയിൽ ഐഡിയുടെയും വെരിഫിക്കേഷൻ ആവശ്യമാണ്. അതായത്, ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും പരിശോധിച്ചില്ലെങ്കിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല.
യഥാർത്ഥത്തിൽ, കൊറോണ മഹാമാരിയ്ക്ക് ശേഷം ഉപയോഗത്തിലില്ലാത്ത ലക്ഷക്കണക്കിന് IRCTC അക്കൗണ്ടുകളുണ്ട്. നിങ്ങൾ വളരെക്കാലമായി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെങ്കിൽ, ഈ നിയമം നിങ്ങൾക്കും ബാധകമായിരിക്കും. ഈ നിയമം നിഷ്ക്രിയ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് എന്നാണ് വിലയിരുത്തല്‍.
ഇപ്പോള്‍ ഓണ്‍ ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആദ്യം നിങ്ങളുടെ ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും വെരിഫൈ ചെയ്യുക.
എങ്ങിനെയാണ് ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും വെരിഫൈ ചെയ്യേണ്ടത്? പ്രക്രിയ എന്താണ്?
(How to verify E-mail and mobile number?)
1. IRCTC ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് വെരിഫിക്കേഷൻ വിൻഡോയിൽ ക്ലിക്ക് ചെയ്യുക.
2. ഇവിടെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക.
3. രണ്ട് വിവരങ്ങളും നൽകിയ ശേഷം, വെരിഫൈ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
4. ഇപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ ഒരു OTP ലഭിക്കും. ഈ OTP നല്‍കി നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യാം. അതേപോലെ ഇ-മെയിൽ ഐഡിയിൽ ലഭിച്ച കോഡ് നൽകി നിങ്ങളുടെ മെയിൽ ഐഡിയും വെരിഫൈ ചെയ്യാം. .
ഒരു അക്കൗണ്ടിൽ നിന്ന് എത്ര ടിക്കറ്റുകൾ ബുക്ക് ചെയ്യാന്‍ സാധിക്കും? (How many tickets can be booked from one user ID?)
പരമാവധി ഓണ്‍ ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തില്‍ റെയില്‍വേ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. അതായത്, IRCTC അക്കൗണ്ടിന്‍റെ ഒരു യൂസർ ഐഡിയിൽ ഒരു മാസത്തിനുള്ളിൽ ബുക്ക് ചെയ്യുന്ന പരമാവധി ടിക്കറ്റുകളുടെ എണ്ണം 12ൽ നിന്ന് 24 ആയി റെയിൽവേ ഉയർത്തിയിട്ടുണ്ട്. അതായത്, പുതിയ നിയമം അനുസരിച്ച് ആധാർ ലിങ്ക് ചെയ്ത യൂസർ ഐഡി ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാ മാസവും 24 ടിക്കറ്റുകൾവരെ ബുക്ക് ചെയ്യാം. നേരത്തെ ഈ സംഖ്യ 12 ആയിരുന്നു. നിങ്ങളുടെ അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് 12 ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...