ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം (India-China Trade) മെച്ചപ്പെട്ടു. ഇന്ത്യയുടെ വിദേശ വ്യാപാരത്തിൽ (Foreign Trade) 62.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ചൈനയാണ് ഏറ്റവും വലിയ വ്യാപാര പങ്കാളി.


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണാഫ്രിക്കയാണ് ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ചൈനയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് വ്യാപാര ബന്ധത്തിൽ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. അതിർത്തി തർക്കം വ്യാപാര ബന്ധത്തെ ബാധിച്ചില്ലെന്നാണ് ഇതിൽ നിന്ന് വിലയിരുത്തപ്പെടുന്നത്.


ALSO READ: China കടലിൽ ആക്രമണം നടത്താൻ ശേഷിയുള്ള റോബോട്ടുകളെ വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ


ഇന്ത്യ ചൈനയിലേക്ക് 14.7 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതി ചെയ്തു. 42.6 ബില്യൺ ഡോളറിന്റെ ചരക്ക് ഇറക്കുമതി (Import) ചെയ്തു. ഇന്ത്യ 26,000 വെന്റിലേറ്ററും ഓക്സിജൻ ജനറേറ്ററും 15,000 മോണിറ്ററും 3,800 ടൺ മരുന്നും ഇറക്കുമതി ചെയ്തതായി ചൈനയിലെ കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരത്തിൽ 70.1 ശതമാനം വർധനവുണ്ടായി.


48.16 ബില്യൺ ഡോളറാണ് മൂല്യം. ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി (Export) 90.2 ശതമാനം ഉയർന്നു. ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 64.1 ശതമാനവും ഉയർന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക