ബെയ്ജിങ്: കടലിൽ മറഞ്ഞിരുന്ന് ആക്രമണം നടത്താൻ ശേഷിയുള്ള റോബോട്ടുകളെ (Robot) ചൈന വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. കടലിൽ മറഞ്ഞിരിക്കാനും ശത്രുരാജ്യത്തിന്റെ കപ്പലുകളെയും അന്തർവാഹിനികളെയും ടോർപ്പിഡോകൾ ഉപയോഗിച്ച് തകർത്തെറിയാനും (Attack) ഇവയ്ക്ക് സാധിക്കും.
അൺമാൻഡ് അണ്ടർവാട്ടർ വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ടിരുന്നു. ഈ റോബോട്ടിന് മനുഷ്യന്റെ മാർഗ നിർദേശം ഇല്ലാതെ പ്രവർത്തിക്കാൻ സാധിക്കും.
ALSO READ: Bangladesh Fire: ബംഗ്ലാദേശില്‍ വന്‍ തീപിടിത്തം, 52 പേര്‍ വെന്തുമരിച്ചു
റോബോട്ടിന്റെ പരീക്ഷണങ്ങൾ തായ്വാൻ കടലിടുക്കിൽ ചൈന നടത്തിയതായും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2010 മുതൽ ചൈന വികസിപ്പിച്ച് തുടങ്ങിയതെന്ന് കരുതുന്ന ഈ യുയുവികളെ കൂട്ടത്തോടെ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തിന് നേരെ തുടർച്ചയായി ആക്രമണം നടത്താൻ സാധിക്കുമെന്നും ഗവേഷകർ (Scientist) ചൂണ്ടിക്കാട്ടുന്നു.
2010ൽ ഹാർബിൻ എഞ്ചിനിയറിങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഈ പരീക്ഷണങ്ങളെ സംബന്ധിച്ച വിശദമായ പ്രബന്ധം തയ്യാറാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ചയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അന്തർവാഹിനിയുടെ സ്ഥാനം തിരിച്ചറിയാനും ഗതിമാറ്റാനും ലക്ഷ്യത്തെ വട്ടമിടാനും ടോർപ്പിഡോ ഉപയോഗിച്ച് നിർമിത ബുദ്ധി റോബോട്ടിന് കഴിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാണിജ്യ കപ്പൽ കമ്പനികളും ചില നാവികസേനകളും (Navy) യുയുവികൾ ഇതിനോടകം ഉപയോഗിക്കുന്നുണ്ടെങ്കിലും യുദ്ധത്തിനായി ഉപയോഗിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.