IRCTC Big Update..!! ഭക്ഷണവിതരണം ആരംഭിച്ചതിനു പിന്നാലെ ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ് ലഭ്യമാക്കി റെയില്‍വേ
ഭക്ഷ്യവിതരണം ആരംഭിച്ചതിനു പിന്നാലെ മറ്റ് സൗകര്യങ്ങളും ലഭ്യമാക്കി ഇന്ത്യന്‍ റെയിൽവേ.
IRCTC Big Update: ഭക്ഷ്യവിതരണം ആരംഭിച്ചതിനു പിന്നാലെ മറ്റ് സൗകര്യങ്ങളും ലഭ്യമാക്കി ഇന്ത്യന്‍ റെയിൽവേ.
ഡിസംബർ 1 മുതൽ ട്രെയിനുകളിൽ യാത്രക്കാർക്ക് ബെഡ് ഷീറ്റ്, തലയിണ, പുതപ്പുകൾ എന്നിവ നൽകുന്ന ബെഡ്‌റോൾ സർവീസ് (Bedroll Service) റെയിൽവേ ബോർഡ് ആരംഭിക്കും. ഘട്ടം ഘട്ടമായി ഈ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് Indian Railway Catering and Tourism Corporation (IRCTC) അറിയിച്ചു.
കൊറോണ മഹാമാരിയുടെ വ്യാപനത്തെത്തുടര്‍ന്ന് 2020 മാർച്ചിലാണ് ട്രെയിനുകളിൽ ഷീറ്റുകൾ, തലയിണകൾ, പുതപ്പുകൾ എന്നിവ നൽകുന്നത് നിർത്താൻ റെയിൽവേ ബോർഡ് നിര്‍ത്തലാക്കിയത്. നിലവിൽ കോവിഡ്-19 കേസുകളുടെ എണ്ണം നിയന്ത്രണ വിധേയമായതിനാലാണ് ഡിസംബർ 1 മുതൽ ഈ സേവനങ്ങള്‍ പുനരാരംഭിക്കുന്നത്.
Also Read: 5 Rupee Note: ഈ അഞ്ചു രൂപ നോട്ട് കൈവശമുണ്ടോ? 2 ലക്ഷംവരെ നേടാം, ചെയ്യേണ്ടത് ഇത്രമാത്രം
രാജ്യത്ത് ശൈത്യകാലം ആരംഭിക്കുന്നതോടെ ബെഡ്ഷീറ്റ്, തലയിണ, പുതപ്പ് നല്‍കാന്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം, ട്രെയിനുകളിൽ യാത്രക്കാർക്ക് പാകം ചെയ്ത ഭക്ഷണം വിളമ്പുന്നത് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അടുത്തിടെയാണ് തീരുമാനം കൈക്കൊണ്ടത്. കൂടാതെ, യാത്രക്കാര്‍ക്ക് റെഡി ടു ഈറ്റ് ഭക്ഷണവും ൽകുന്നത് തുടരുമെന്ന് റെയിൽവേ ബോർഡ് ഐആർസിടിസിക്ക് അയച്ച കത്തിൽ പറയുന്നു.
കോവിഡ് കേസുകളുടെ വ്യാപനം നിയന്ത്രണ വിധേയമാവുന്നതനുസരിച്ച് ഇന്ത്യന്‍ റെയില്‍വേയും യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഓരോന്നോരോന്നായി നല്‍കിവരികയാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...