IRCTC good news..!! പ്രതിമാസ പാസ് പുനരാരംഭിച്ച് ഇന്ത്യൻ റെയിൽവേ, തുടക്കത്തില്‍ 56 ട്രെയിനുകൾക്ക് മാത്രം
Covid വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന സൗകര്യങ്ങള്‍ ഒന്നൊന്നായി പുന:സ്ഥാപിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ... നടപടിയുടെ ഭാഗമായി സ്ഥിരം തത്രക്കാര്‍ക്ക് ആശ്വാസമേകി ഇന്ത്യൻ റെയിൽവേ പ്രതിമാസ പാസ് പുനരാരംഭിക്കുന്നു...
New Delhi: Covid വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന സൗകര്യങ്ങള്‍ ഒന്നൊന്നായി പുന:സ്ഥാപിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ... നടപടിയുടെ ഭാഗമായി സ്ഥിരം തത്രക്കാര്‍ക്ക് ആശ്വാസമേകി ഇന്ത്യൻ റെയിൽവേ പ്രതിമാസ പാസ് പുനരാരംഭിക്കുന്നു...
റെയിൽവേ (IRCTC) പ്രതിമാസ സീസൺ ടിക്കറ്റുകൾ (Monthly Season Tickets - MST) ആരംഭിക്കുന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാർക്കാണ് പ്രയോജനം ലഭിക്കുക.
ഉത്തര റെയില്‍വേ (Indian Railway) പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് സെപ്റ്റംബർ 3 മുതൽ MST (Monthly Season Ticket) സേവനങ്ങൾ പുനരാരംഭിക്കും. എന്നാല്‍, ഈ മേഖലയിൽ തിരഞ്ഞെടുത്ത ട്രെയിനുകൾക്ക് മാത്രമായിരിയ്ക്കും ഈ സൗകര്യം ലഭ്യമാകുക.
അറിയിപ്പ് അനുസരിച്ച് നിലവില്‍ ആകെ 56 ട്രെയിനുകള്‍ക്കാണ് ഈ സൗകര്യം അനുവദിച്ചിരിയ്ക്കുന്നത്. പ്രതിമാസ സീസൺ ടിക്കറ്റുകളുടെ പരിധിയില്‍ വരാത്ത ട്രെയിനിൽ പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ തക്ക ശിക്ഷയും ലഭിക്കും.
കേരളത്തില്‍ പ്രതിമാസ സീസൺ ടിക്കറ്റുകൾ ആരംഭിച്ചതോടെ ദിവസവും എറണാകുളത്ത് പോയി ജോലി നോക്കുന്നവർക്ക് നേട്ടമായി. ഓരോ മാസവും ടിക്കറ്റ് ബുക്ക് ചെയ്യാൻ വന്നിരുന്ന ചെലവിന്‍റെ ഏതാണ്ട് 10% മാത്രം മുടക്കി കോട്ടയത്തുനിന്നും ഏറണാകുളം വരെ യാത്ര ചെയ്യാം.
പുതിയതായി ആരംഭിച്ച മെമു ട്രെയിനിലാണ് നിലവില്‍ പ്രതിമാസ സീസൺ ടിക്കറ്റുകൾ ലഭിക്കുന്നത്. കൂടാതെ, പുനലൂർ–ഗുരുവായൂർ എക്സ്പ്രസിലെ റിസർവേഷൻ ഇല്ലാത്ത കോച്ചുകളിലും സീസൺ ടിക്കറ്റുകാർക്ക് യാത്ര ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...