IRCTC Diwali Offer: IRCTC യുടെ സഹായത്തോടെ ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദിവസേന ദശലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനുകളിലും വിമാനങ്ങളിലും യാത്ര ചെയ്യുന്നത്. ഉത്സവ സീസണിൽ ഇത് കുറച്ചുകൂടി വർദ്ധിക്കും. വരും ദിവസങ്ങളിൽ രാജ്യത്ത് നിരവധി വലിയ ഉത്സവങ്ങൾ (Festivals) വരാൻ പോകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനാൽ നിങ്ങൾ IRCTC ൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. അതായത് IRCTC ൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ 50 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. അറിയാം നമുക്ക് ഈ ഓഫറിനെക്കുറിച്ച്...


Also Read: Railway Rules For Mask: ഈ സുപ്രധാന നിയമങ്ങൾ റെയിൽവേ 6 മാസത്തേക്ക് നീട്ടി, അറിയുക അല്ലെങ്കിൽ പിഴ ഈടാക്കും


IRCTC പ്രത്യേക ഓഫർ കൊണ്ടുവന്നു (IRCTC brought special offer) 


ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ്. ഈ ഓഫറിന് കീഴിൽ നിങ്ങൾക്ക് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ ആകർഷകമായ കിഴിവ് ലഭിക്കും. ഇനി നിങ്ങൾ ഐആർസിടിസിയിൽ (IRCTC ) നിന്ന് ടിക്കറ്റ് ബുക്ക് ചെയ്താൽ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് സൗജന്യമായി ലഭിക്കും.


ഐആർസിടിസി വിവരങ്ങൾ നൽകി (IRCTC gave information)


ട്വീറ്റിലൂടെയാണ് ഐആർസിടിസി (IRCTC) ഈ ഓഫറിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. IRCTC ട്വീറ്റ് ചെയ്തു, 'ഉത്സവ സീസണിൽ എന്തെങ്കിലും പ്രത്യേകത ആവശ്യമാണ്! #IRCTCAir ൽ യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാം. ഇതിൽ 50 രൂപ കുറഞ്ഞ കൺവീനിയൻസ് ഫീസ് ഉണ്ടായിരിക്കും. ഇതോടൊപ്പം യാത്രക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസും സൗജന്യമായി ലഭിക്കും. LTC  നിരക്കും പ്രത്യേക പ്രതിരോധ നിരക്കും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇനിയും ലഭിക്കും.


Also Read: Dhanteras 2021 Shopping Muhurat: ധൻതേരാസിൽ ഷോപ്പിംഗ് നടത്താൻ ഉദ്ദേശമുണ്ടോ? അറിയാം ഷോപ്പിംഗിനുള്ള ശുഭ മുഹൂർത്തം


ഈ ഓഫറുകളും ലഭ്യമാകും (These offers will also be available)


ഇതുകൂടാതെ ഐആർസിടിസി (IRCTC ) ഈ ദീപാവലിയിൽ മറ്റൊരു പ്രത്യേക ഓഫർ കൊണ്ടുവന്നിട്ടുണ്ട്. നിങ്ങളുടെ കയ്യിൽ IRCTC SBI കാർഡ് പ്രീമിയർ ഉണ്ടെങ്കിൽ, ബുക്കിംഗിൽ 5% വാല്യു ബാക്ക് സൗകര്യത്തിന്റെ ആനുകൂല്യവും നിങ്ങൾക്ക് ലഭിക്കും. 


ഐആർസിടിസി (IRCTC) വെബ്‌സൈറ്റിൽ റെയിൽവേ, വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് 1.8 ശതമാനം ഇടപാട് ഫീ ലാഭിക്കാൻ കഴിയും. ഇതോടൊപ്പം യാത്രക്കാർക്ക് BookMyShow ൽ 500 രൂപയുടെ മൂവി വൗച്ചറും 1500 ബോണസ് റിവാർഡ് പോയിന്റുകളും ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.